Coffee: കാപ്പി മുഖക്കുരുവിന് കാരണമാകുമോ? അമിതമായ കഫീൻ ചർമ്മത്തെ എങ്ങനെ ബാധിക്കുമെന്നറിയാം

Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോ​ഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 12:38 PM IST
  • കഫീൻ, പഞ്ചസാര, പാൽ മുതലായവ മുഖക്കുരുവിന് കാണമാകുന്നുണ്ടോയെന്ന് പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്
  • പാലും പഞ്ചസാരയും മുഖക്കുരുവിന് കാരണമാകുന്ന ആദ്യ നാല് ഭക്ഷണങ്ങളിൽ രണ്ടെണ്ണമാണ്
  • കാപ്പിയുടെയും ചായയുടെയും അവശ്യ ഘടകങ്ങളാണ് പാലും പഞ്ചസാരയും
  • ഇത് മുഖക്കുരു ഉണ്ടാകുന്നതിന് സാധ്യത വർധിപ്പിക്കുന്ന വസ്തുക്കളാണ്
Coffee: കാപ്പി മുഖക്കുരുവിന് കാരണമാകുമോ? അമിതമായ കഫീൻ ചർമ്മത്തെ എങ്ങനെ ബാധിക്കുമെന്നറിയാം

ദിവസം ആരംഭിക്കുമ്പോൾ തന്നെ ഒരു കാപ്പി കുടിക്കുന്നത് മിക്കവരുടെയും ശീലമാണ്. കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് പലർക്കും വളരെ ഊർജ്ജം നൽകുന്ന കാര്യവുമാണ്. എന്നാൽ, കാപ്പി അമിതമായി കുടിക്കുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അറിയേണ്ടതുണ്ട്. കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോ​ഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

കാപ്പി മെറ്റബോളിസം വർധിപ്പിക്കുകയും കൂടുതൽ ഊർജം നൽകുകയും ചെയ്യുമെങ്കിലും, അമിതമായി കുടിച്ചാൽ, അത് നിങ്ങളുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കും. കാപ്പി മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നതാണ് കാപ്പിയുമായി ബന്ധപ്പെട്ട ചർമ്മപ്രശ്നങ്ങളിലെ പ്രധാനപ്പെട്ടത്. ഭക്ഷണക്രമവും മുഖക്കുരുവും തമ്മിലുള്ള ബന്ധം പലപ്പോഴും സംസാരിക്കപ്പെടുന്ന വിഷയമാണ്. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങളെ വ്യക്തമാക്കാൻ ആവശ്യപ്പെട്ട പഠനങ്ങളിൽ കാപ്പി പലപ്പോഴും മുഖക്കുരുവിന് കാരണമാകുന്നതാണെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: Period Pain: ആർത്തവ വേദനയും അസ്വസ്ഥതകളും പരിഹരിക്കാം... ഈ മാർ​ഗങ്ങളിലൂടെ

കാപ്പി കുടിക്കുന്നത് മുഖക്കുരുവിന് കാരണമാകുന്നുണ്ടോ ഇല്ലയോ എന്ന് കൃത്യമായി നിർണ്ണയിക്കാൻ ഒരു പഠനവും നടന്നിട്ടില്ല, എന്നാൽ കണക്കിലെടുക്കേണ്ട ചില നിർണായക ഘടകങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കഫീൻ, പഞ്ചസാര, പാൽ മുതലായവ മുഖക്കുരുവിന് കാണമാകുന്നുണ്ടോയെന്ന് പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്. പാലും പഞ്ചസാരയും മുഖക്കുരുവിന് കാരണമാകുന്ന ആദ്യ നാല് ഭക്ഷണങ്ങളിൽ രണ്ടെണ്ണമാണ്.

കാപ്പിയുടെയും ചായയുടെയും അവശ്യ ഘടകങ്ങളാണ് പാലും പഞ്ചസാരയും. ഇത് മുഖക്കുരു ഉണ്ടാകുന്നതിന് സാധ്യത വർധിപ്പിക്കുന്ന വസ്തുക്കളാണ്. കാപ്പിയിൽ കഫീന്റെ അളവ് കൂടുതലാണ്. ഇത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. എന്നാൽ ഇത് ശരീരത്തിൽ സമ്മർദ്ദ പ്രതികരണത്തിനും കാരണമാകുന്നുണ്ട്. സമ്മർദ്ദം മൂലം മുഖക്കുരു ഉണ്ടാകുന്നില്ല. എന്നാൽ നിലവിലുള്ള മുഖക്കുരു വർധിപ്പിക്കുന്നതിന് സമ്മർദ്ദം കാരണമാകും. ഓരോരുത്തരുടെയും ശരീരം കാപ്പിയോടും കഫീനോടും വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കാപ്പിയുടെ ഉപഭോഗം മിതമായ അളവിൽ നിലനിർത്തേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News