പരമ്പരാഗത ചികിത്സ ആവശ്യമോ? ആയുഷ് വിസ നൽകി വിദേശികളെ സ്വീകരിക്കാൻ ഇന്ത്യ

വിസയിലൂടെ, ആയുഷ് ചികിത്സകൾക്കായി  ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 06:25 PM IST
  • ആയൂർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുക ലക്ഷ്യം
  • വിസയിലൂടെ ആയുഷ് ചികിത്സകൾക്കായി ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • ആയുഷ് വിസയ്ക്ക് പുറമേ രാജ്യം വൈകാതെ തന്നെ 'ആയുഷ് മാർക്' അവതരിപ്പിക്കും
പരമ്പരാഗത ചികിത്സ ആവശ്യമോ? ആയുഷ് വിസ നൽകി വിദേശികളെ സ്വീകരിക്കാൻ ഇന്ത്യ

ഗാന്ധിനഗർ: രാജ്യത്തെ പരമ്പരാഗത ചികിത്സാ മേഖലയ്ക്ക് ഉണർവ് നൽകുക എന്ന ലക്ഷ്യത്തിൽ വിദേശികൾക്കായി പ്രത്യേക ആയൂഷ് വിസ നൽകാനൊരുങ്ങി കേന്ദ്രം. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ആയൂർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാ രീതികളിലേക്ക് കൂടുതൽ വിദേശികളെ ആകർഷിക്കുകയും ഇതുവഴി മെഡിക്കൽ ടൂറിസം രംഗത്തിന്റെ വളർച്ചയാണ്  കേന്ദ്ര ലക്ഷ്യം. 

വിസയിലൂടെ ആയുഷ് ചികിത്സകൾക്കായി  ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് & ഇന്നൊവേഷൻ സമ്മിറ്റ് 2022ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔഷധ സസ്യ കർഷകരെ ആയുഷ് ഉൽപ്പന്ന നിർമ്മാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്നതുൾപ്പെടെ ആയുഷ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രത്തിന് നിരവധി സംരംഭങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന  മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നാഥ്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവരും പരിപാടിയിൽ  പങ്കെടുത്തു.

Read Also: 'പെട്രോൾ വില ഇങ്ങനെ പോയാൽ ഈ കാർ വാങ്ങേണ്ടി വരും'; ചിരിപടർത്തി വീഡിയോ

ആയുഷ് വിസയ്ക്ക് പുറമേ രാജ്യം വൈകാതെ തന്നെ 'ആയുഷ് മാർക്' അവതരിപ്പിക്കുമെന്നും അതുവഴി രാജ്യത്തെ ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. സർക്കാർ ഇതിനായുള്ള പദ്ധതികൾ നടത്തിവരികയാണ്. ആയുർവേദ മരുന്നുകളും ചികിത്സാ രീതിയും ആയൂർവേദ  ഉൽപ്പന്നങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആളുകളെ എങ്ങനെ സഹായിക്കുന്നുവെന്ന് കൊവിഡ് കാലത്ത് രാജ്യം കണ്ടതാണ്. ഇക്കാലത്ത് ഇന്ത്യയിൽ നിന്നുള്ള മഞ്ഞൾ കയറ്റുമതി പലമടങ്ങ് വർദ്ധിച്ചു. ആയുഷ് ഇ മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി  പറഞ്ഞു.2014-ൽ ആയുഷ് സെക്ടറിന്റെ മൂല്യം മൂന്ന് ബില്യൺ യുഎസ് ഡോളറായിരുന്നു. ഇപ്പോൾ അത് 18 ബില്യൺ യുഎസ് ഡോളറായി വർധിച്ചു.ആയുഷ് മേഖലയിൽ നിക്ഷേപം പരമാവധി വർധിപ്പിക്കേണ്ട സമയമാണിതെന്നും നരേന്ദ്ര മോദി പറഞ്ഞു. പാരമ്പര്യ അറിവുകൾ ലോകത്തിനാകെ ഗുണമാവുന്ന  രീതിയിൽ ഉപയോഗപ്പെടുത്താൻ സർക്കാരുകളുടെ ഇടപെടൽ ഉണ്ടാവണമെന്ന്  WHO തലവൻ ടെഡ്രോസ് ഗബ്രിയേസസ്  പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News