Relation Between Coffee and Corona: ദിവസവും കാപ്പി കുടിക്കുന്നത് കരൾ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നുണ്ട്. ഇപ്പോഴിതാ കാപ്പി പ്രിയർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി.
അതായത് ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറച്ചേക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
Also Read: Karkkidakam 2021: കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാം കർക്കിടക കഞ്ഞി
ഗവേഷകരുടെ അഭിപ്രായത്തിൽ കാപ്പി കുടിക്കാത്ത ആളുകളേക്കാള്‍ കാപ്പി കുടിക്കുന്നവരിൽ വൈറസ് ബാധിക്കാനുള്ള സാധ്യത 10 ശതമാനം കുറവായിരിക്കുമെന്നാണ്.
ഇത് സംബന്ധിച്ച പഠനം നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെ ഗവേഷകരാണ് നടത്തിയത്. മാത്രമല്ല കാപ്പി കുടിക്കുന്നത് മുതിര്‍ന്നവരില്‍ ന്യുമോണിയ പിടിപെടാനുള്ള സാധ്യത കുറയ്ക്കുമെന്നും ഇവർ പറയുന്നു.
അതുകൊണ്ടുതന്നെ സ്ഥിരമായി കാപ്പി കുടിക്കുകയാണെങ്കിൽ മാരകമായ വൈറസിന്റെ പോരാട്ടത്തിനെതിരെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Also Read: Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?
ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്. കാപ്പിയുടെ അളവ്, എണ്ണ അടങ്ങിയ മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പതിവായി തുടങ്ങി പതിവായുള്ള ആഹാരക്രമവും കൊവിഡും തമ്മിലുള്ള ബന്ധവും ഗവേഷകർ വിലയിരുത്തിയിരുന്നു.
അതുപോലെ പച്ചക്കറികൾ കഴിക്കുന്നത് മാരകമായ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...