പുതിനയിട്ട വെള്ളം ദിവസവും കുടിക്കൂ; ഗുണങ്ങൾ ഏറെ!

പാനീയങ്ങളിലെ പ്രധാന ഘടകമാണ് പുതിന. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന.   

Written by - Ajitha Kumari | Last Updated : Aug 27, 2021, 06:39 AM IST
  • പാനീയങ്ങളിലെ പ്രധാന ഘടകമാണ് പുതിന
  • ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്
പുതിനയിട്ട വെള്ളം ദിവസവും കുടിക്കൂ; ഗുണങ്ങൾ ഏറെ!

പാനീയങ്ങളിലെ പ്രധാന ഘടകമാണ് പുതിന. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല ഗുണപരമായ ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന് കൂടിയാണ് പുതിന. വരൂ.. പുതിന വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും.

Also Read: Bitter Gourd Juice: കയ്പക്ക ജ്യൂസ് ഒരു വരദാനമാണ്, ഈ ജ്യൂസ് മാത്രം കുടിച്ചാൽ മതി രോഗങ്ങൾ പമ്പ കടക്കും!

അതുപോലെ ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിൽ അടങ്ങിയിരിക്കുന്ന മെന്തോള്‍ ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഭക്ഷണം ദഹനനാളത്തിൽ ആവശ്യത്തിലധികം നേരം നിലനിൽക്കുകയാണെങ്കിൽ, അത് ​പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. ഗ്യാസ്, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിക്കാന്‍ പുതിനയിലയിലെ ചില ഗുണങ്ങള്‍ വളരെ നല്ലതാണ്.

Also Read: Weight gain diet: മെലിഞ്ഞ ശരീരത്താൽ നിങ്ങൾ അസ്വസ്ഥരാണെങ്കിൽ ഇവ കഴിക്കുന്നത് ഉത്തമം

മാത്രമല്ല ദഹന സംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പുതിന മികച്ചൊരു പ്രതിവിധിയാണ്.കൂടാതെ ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന പ്രയോഗിക്കുന്നത് ഗുണം ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News