Benefits of Cardamom:പുരുഷന്മാർ ദിവസവും ഈ അളവിൽ ഏലക്ക കഴിക്കുക, നിരവധി ഗുണങ്ങൾ!

Benefits of Cardamom: ഏലയ്ക്ക കഴിക്കുന്നത് പുരുഷന്മാർക്ക് വളരെ പ്രയോജനകരമാണ്. അതിന്റെ ഗുണങ്ങൾ അറിയൂ ...  

Written by - Ajitha Kumari | Last Updated : Aug 14, 2021, 04:13 PM IST
  • ഏലയ്ക്ക കഴിക്കുന്നത് പുരുഷന്മാർക്ക് വളരെ പ്രയോജനകരമാണ്
  • ഇന്ന് നമുക്ക് ഏലക്കയുടെ ഗുണങ്ങൾ അറിയാം
  • വായ് നാറ്റം അകറ്റുന്നതിനൊപ്പം പല്ലിന്റെ മറ്റ് പ്രശ്നവും ഒഴിവാക്കുന്നു.
Benefits of Cardamom:പുരുഷന്മാർ ദിവസവും ഈ അളവിൽ ഏലക്ക കഴിക്കുക, നിരവധി ഗുണങ്ങൾ!

Benefits of Cardamom: ഇന്ന് നമുക്ക് ഏലക്കയുടെ ഗുണങ്ങൾ അറിയാം. സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകും.  ഏലക്ക കഴിക്കുന്നത് ലൈംഗിക പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്ക് ഗുണം ചെയ്യുമെന്നാണ് ആയുർവേദ ഡോക്ടർമാർ പറയുന്നത്.  

ഏലക്ക ഭക്ഷണത്തെ രുചികരമാക്കുക മാത്രമല്ല ഗുരുതരമായ പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായകമാണ്. ഏലക്ക ഭക്ഷണത്തിനു ശേഷം കഴിക്കണം. വായ് നാറ്റം അകറ്റുന്നതിനൊപ്പം പല്ലിന്റെ മറ്റ് പ്രശ്നവും ഒഴിവാക്കുന്നു.

Also Read: Monsoon Health : ഈ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ചില പൊടികൈകൾ

ഒരു ദിവസം 3 ഏലക്ക കഴിക്കുക

ഏലക്ക വലിയതും ചെറുതുമായ രണ്ട് തരം ഉണ്ട്. രണ്ട് ഏലക്കകളും സുഗന്ധവ്യഞ്ജനങ്ങളായി ഉപയോഗിക്കുന്നു. എന്നാൽ ചെറിയ ഏലക്കായയുടെ അമിത ഉപഭോഗം നിങ്ങളെ ദോഷകരമായി ബാധിക്കുമെന്നത് ഓർത്തിരിക്കേണ്ടതാണ്. അതിനാൽ നിങ്ങൾ ദിനവും രണ്ടോ മൂന്നോ ഏലക്ക കഴിക്കുന്നത് നല്ലതായിരിക്കും.

ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

ഏലക്കയിൽ കാർബോഹൈഡ്രേറ്റ്സ്, ഡയറ്ററി ഫൈബർ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ആരോഗ്യകരമായ ശരീരത്തിന് വളരെ ഗുണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു.

Also Read: Benefits of Fenugreek Seeds: 1 സ്പൂൺ ഉലുവ പുരുഷന്മാർ ഈ രീതിയിൽ ഉപയോഗിക്കു, ഫലം ഞെട്ടിക്കും!!

വെറും വയറ്റിൽ ഏലക്കയുടെ അത്ഭുതകരമായ ഗുണങ്ങൾ (Amazing benefits of cardamom on an empty stomach)

>> ഏലയ്ക്കയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

>> മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഏലയ്ക്കയിൽ ധാരാളമായി കാണപ്പെടുന്നു അതിനാൽ ശരീരത്തിന്റെ രക്തചംക്രമണം എല്ലായ്പ്പോഴും സാധാരണ നിലയിലാകുകയും രക്തസമ്മർദ്ദം നിയന്ത്രണത്തിലായിരിക്കുകയും ചെയ്യുന്നു.

>> നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെങ്കിൽ ഏലക്കയുടെ ഉപയോഗം നിങ്ങൾക്ക് അമൃതാണ്. കാരണം ഏലക്കയുടെ പ്രഭാവം ചൂടുള്ളതാണ്. ആസ്ത്മയിലും ഇത് ഫലപ്രദമാണ്.

Also Read: Refrigerator ൽ ഈ വസ്തുക്കൾ അബദ്ധത്തിൽ പോലും സൂക്ഷിക്കരുത്, ആരോഗ്യത്തിന് ഹാനികരമാകും

>> ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് മൂലകം ശരീരത്തിലെ പഞ്ചസാരയുടെ അഥവാ ഇൻസുലിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 
>> ഏലക്കയുടെ ഉപഭോഗം ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു.  ജലദോഷം അല്ലെങ്കിൽ തൊണ്ടവേദനയുടെ പ്രശ്നമുണ്ടെങ്കിൽ, പച്ച ഏലയ്ക്ക വളരെ ഗുണം ചെയ്യും. രാത്രിയിൽ ചെറുചൂടുള്ള വെള്ളത്തിൽ ഏലക്ക ചവച്ച് കഴിക്കുക.

ഏലക്കയുടെ ഉപയോഗം പുരുഷന്മാർക്ക് പ്രയോജനകരമാണ്

ഏലക്ക ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ നല്ലതാണ്. നിങ്ങൾക്ക് ഇത് പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News