Water After Meals: ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

Water After Meals: പലർക്കും ഭക്ഷണം കഴിച്ച ഉടൻ തന്നെയോ ഭക്ഷണം കഴിക്കുന്നതിന് ഒപ്പമോ വെള്ളം കുടിക്കുന്ന ശീലമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 12:45 PM IST
  • ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും.
  • ഭക്ഷണം ദഹിപ്പിക്കാൻ ആമാശയത്തിലെ ആസിഡും മറ്റ് ദഹനരസങ്ങളും ആവശ്യമാണ്.
  • വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കും.
Water After Meals: ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം!

ശരീരത്തിൽ കൃത്യമായ അളവിൽ ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, ഭക്ഷണം കഴിച്ച ഉടൻ തന്നെയോ ഭക്ഷണം കഴിക്കുന്നതിന് ഒപ്പമോ വെള്ളം കുടിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 

ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കും. ഭക്ഷണത്തിന് ഒപ്പമോ ശേഷമോ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കും. ഇത് ഭക്ഷണം ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഭക്ഷണം കഴിച്ചയുടൻ വെള്ളം കുടിച്ചാൽ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാകുമെന്ന് നോക്കാം.

ALSO READ: ഓഫീസ് ടെന്‍ഷന്‍ നിങ്ങളെ അലട്ടുന്നുവോ? മനസിനെ ശാന്തമാക്കാന്‍ ഈ 2 യോഗാസനങ്ങള്‍ ശീലിക്കാം

ദഹനപ്രക്രിയയെ ബാധിക്കും 

ഭക്ഷണം ദഹിപ്പിക്കാൻ ആമാശയത്തിലെ ആസിഡും മറ്റ് ദഹനരസങ്ങളും ആവശ്യമാണ്. വെള്ളം കുടിക്കുന്നത് ഇവയെ നേർപ്പിക്കുന്നു. ഇതോടെ  ഭക്ഷണം ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഗ്യാസ്, വയറിളക്കം, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു

ഭക്ഷണത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ആമാശയത്തിലെ ആസിഡും മറ്റ് ദഹനരസങ്ങളും ആവശ്യമാണ്. വെള്ളം കുടിക്കുന്നത് ഈ ഇവയെ നേർപ്പിക്കുന്നു. ഇത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്നു. ഇത് ശരീരത്തിൽ ബലഹീനത, ക്ഷീണം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അമിതവണ്ണം, വേദന, അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും.

ദഹനക്കേടും മലബന്ധവും

വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കുകയും ഭക്ഷണം ദഹിപ്പിക്കാൻ പ്രയാസമാക്കുകയും ചെയ്യുന്നു. ഇത് ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.

അസിഡിറ്റി ഉണ്ടാക്കുന്നു

വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേർപ്പിക്കുന്നതാണ് ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകാൻ കാരണം. ഇത് ആമാശയത്തിലെ അസിഡിറ്റി വർദ്ധിപ്പിക്കും. ഇത് വയറ്റിൽ വീക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News