Dark Circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഞൊടിയിടയില്‍ മാറും, ഈ ചെടിയുടെ ഇലകള്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

Dark Circle Remedy: കറ്റാർ വാഴയെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഇതിന്‍റെ ഔഷധ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം, ഇത് ചർമ്മത്തിന് ഏറെ ഗുണകരമാണ്. അതിനാലാണ് കറ്റാർ വാഴ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2023, 02:14 PM IST
  • കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടെങ്കില്‍ വിഷമിക്കേണ്ട, യാതൊരു ചിലവും കൂടാതെ ഇതിന് പരിഹാരം ഉണ്ട്. അതായത് ഈ പ്രശ്നത്തിന് നമ്മുടെ വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം.
Dark Circle: കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഞൊടിയിടയില്‍ മാറും, ഈ ചെടിയുടെ ഇലകള്‍ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

Dark Circle Remedy: മുഖ സൗന്ദര്യം നാമെല്ലാവരും ഏറെ ശ്രദ്ധിക്കുന്ന ഒന്നാണ്. മുഖത്ത് ഒരു ചെറിയ  കുരുപോലും വരുന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഏറെ ടെന്‍ഷന്‍ ഉണ്ടാക്കുന്ന കാര്യമാണ്.   

മുഖ സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന മറ്റൊന്നാണ് ഡാർക്ക് സർക്കിൾ അല്ലെങ്കില്‍ കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം. കണ്ണുകൾക്ക് താഴെ ഇത്തരത്തില്‍ കറുത്ത വൃത്തങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ, അത് മുഖത്തിന്‍റെ ഭംഗി നശിപ്പിക്കുന്നു എന്ന  കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് നിങ്ങളുടെ മുഖത്തിന് നല്ല നിറം ഉണ്ടെങ്കില്‍ കറുത്ത വൃത്തങ്ങൾ കൂടുതൽ ദൃശ്യമാകും. പലരും ഇതുമൂലം നാണക്കേടും ആത്മവിശ്വാസക്കുറവും നേരിടുന്നു.

Also Read:  Lucky Zodiac Signs 2024 : പുതു വര്‍ഷത്തില്‍ ഈ രാശിക്കാര്‍ തിളങ്ങും, 2024ല്‍ സമ്പത്ത് വാരിക്കൂട്ടുന്നവര്‍ ഇവരാണ്!!   

എന്നാല്‍, ഇത്തരത്തില്‍ കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടെങ്കില്‍ വിഷമിക്കേണ്ട, യാതൊരു ചിലവും കൂടാതെ ഇതിന് പരിഹാരം ഉണ്ട്.  അതായത് ഈ പ്രശ്നത്തിന് നമ്മുടെ  വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം. അതായത്, ഒരു ചെടി നട്ടു വളര്‍ത്തണം അത്ര മാത്രം. കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറാന്‍ സഹായിയ്ക്കുന്ന ആ ചെടിയാണ് കറ്റാർവാഴ (Aloe Vera). 

കറ്റാർവാഴ കൊണ്ട് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറും

കറ്റാർ വാഴയെക്കുറിച്ച് പറയുകയാണ് എങ്കില്‍ ഇതിന്‍റെ ഔഷധ ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം, ഇത് ചർമ്മത്തിന് ഏറെ ഗുണകരമാണ്. അതിനാലാണ് കറ്റാർ വാഴ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നത്. 

കറ്റാര്‍വാഴ ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള കറുത്ത നിറം  എങ്ങനെ എളുപ്പത്തില്‍ നീക്കം ചെയ്യാം എന്നറിയാം 

കണ്ണിന് ചുറ്റുമുള്ള ഭാഗം രാത്രിയിൽ നന്നായി മസാജ് ചെയ്യുക

രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴയുടെ ജെൽ കണ്ണിന് ചുറ്റും പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ആ ഭാഗത്തെ ചർമ്മം ഇറുകിവരാനും മുഖത്തെ നേർത്ത വരകൾ കുറയാനും സഹായിയ്ക്കും. ഇത് ചർമ്മം മൃദുവും തിളക്കവുമുള്ളതാക്കാനും സഹായിയ്ക്കും. കറ്റാര്‍വാഴ ജെല്‍ വേണമെങ്കിൽ ഞങ്ങള്‍ക്ക്`നിങ്ങള്‍ക്ക് മോയ്സ്ചറൈസറായും ഉപയോഗിക്കാം. കറ്റാർവാഴയുടെ സ്ഥിരമായ ഉപയോഗം ചർമ്മത്തിന് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും വളരെ വേഗം ഭേദപ്പെടുത്തുന്നു. 

കറ്റാര്‍വാഴ ഉപയോഗിച്ച് ഫേസ് മാസ്ക്  തയ്യാറാക്കാം 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാന്‍ കറ്റാർവാഴ ജെൽ ഉപയോഗിച്ച് ഒരു ഫേസ് മാസ്ക് തയ്യാറാക്കാം. കറ്റാർവാഴ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവകൊണ്ട് സമ്പന്നമാണ്. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഈ മാസ്ക് തയ്യാറാക്കാൻ, തേനും കറ്റാർ വാഴ ജെല്ലും മിക്‌സ് ചെയ്യുക, മികച്ച ഫലങ്ങൾക്കായി നിങ്ങൾക്ക് റോസ് വാട്ടറും ചേർക്കാം. ഇത് ഏകദേശം 15 മിനിറ്റ് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. പിന്നീട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഇത് പതിവായി ചെയ്താൽ മുഖത്തെ കറുത്ത പാടുകള്‍മാറി മുഖം തിളങ്ങും. 

നിരാകരണം: ഈ വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവിവരങ്ങളും അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ എവിടെയെങ്കിലും വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News