ഇന്ന് ലോകത്താകമാനം നിരവധിയാളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് പ്രമേഹം. വിവിധ ഡയറ്റ് പ്ലാനുകൾ പിന്തുടർന്നും മരുന്നുകളുടെ സഹായത്തോടെയുമെല്ലാണ് പലരും പ്രമേഹത്തിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുന്നത്. ഷുഗർ കുറയാതെയും കൂടാതെയും നോക്കി സമയബന്ധിതമായി മരുന്നുകൾ കഴിക്കേണ്ടത് ആവശ്യമാണ്.
മരുന്നില്ലാതെ പ്രമേഹത്തിൽ നിന്ന് മോചനം നേടാമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിൽ സംഭവം ശരിയാണ്. അടുത്തിടെ നടന്ന ഒരു പഠനമനുസരിച്ച് ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് ഡോ. മൈക്കൽ മോസ്ലി അവതരിപ്പിച്ച 5:2 ഡയറ്റ് പ്ലാൻ മരുന്നുകളേക്കാൾ കൂടുതൽ ഗുണം ചെയ്യുന്നതായി കണ്ടെത്തി. മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കണമെങ്കിൽ ഈ ഡയറ്റ് പ്ലാൻ പിന്തുടർന്നാൽ മതി.
ALSO READ: രാത്രിയിൽ ഈ 5 പച്ചക്കറികൾ കഴിക്കരുതേ...; ആരോഗ്യം തകരും!
എന്താണ് 5.2 ഡയറ്റ് പ്ലാൻ?
5.2 ഡയറ്റ് പ്ലാൻ എന്നാൽ ഇടവിട്ടുള്ള ഉപവാസത്തിന് സമാനമാണ്. ഏകദേശം അഞ്ച് ദിവസത്തേക്ക് നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭക്ഷണം കഴിക്കാം. എന്നാൽ തുടർച്ചയായി രണ്ട് ദിവസത്തേക്ക് കലോറി 500-600 ആയി കുറയ്ക്കുകയാണ് ലക്ഷ്യം. കൊഴുപ്പ് കത്തിക്കാൻ ശരീരം ഭക്ഷണത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഊർജ്ജം ഉപയോഗിക്കാൻ തുടങ്ങുന്നു എന്നതാണ് ഈ ഡയറ്റിന് പിന്നിലെ സിദ്ധാന്തം. ഈ ഡയറ്റ് പിന്തുടരുന്നത് ഗ്ലൈസെമിക് നിയന്ത്രണം നിലനിർത്താനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കുമെന്ന് ജെഎംഎംഎ നെറ്റ്വർക്ക് ഓപ്പൺ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മരുന്നിനേക്കാൾ ഫലപ്രദം
405 രോഗികളിൽ 5.2 ഡയറ്റ് പ്ലാൻ പരീക്ഷിച്ചിരുന്നു. മെറ്റ്ഫോർമിൻ, എംപാഗ്ലിഫ്ലോസിൻ എന്നിവയേക്കാൾ മികച്ച ഗ്ലൈസെമിക് നിയന്ത്രണം (രക്തത്തിലെ ഗ്ലൂക്കോസ് അളവ്) 5: 2 ഡയറ്റ് സാധ്യമാക്കുമെന്ന് കണ്ടെത്തി. ടൈപ്പ് 2 പ്രമേഹ രോഗികൾക്കുള്ള മരുന്നെന്ന നിലയിൽ ഇത് മികച്ച ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്.
മൂന്ന് മാസത്തിനുള്ളിൽ വ്യത്യാസം
5:2 ഭക്ഷണക്രമം പാലിച്ച പ്രമേഹ രോഗികൾക്ക് മൂന്ന് മാസത്തിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞെന്ന് വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.