Hair Care Tips: മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ? ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കൂ

Monsoon Hair Care Tips: വിറ്റാമിൻ ബി12, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ, മോശം ഭക്ഷണക്രമം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മുടികൊഴിച്ചിൽ വർധിക്കാൻ കാരണമാകുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 24, 2024, 12:41 AM IST
  • മൺസൂൺ സമയത്ത് വായുവിലെ ഈർപ്പം തലയോട്ടി വരണ്ടതാക്കുകയും ചർമ്മത്തിലെ അവശ്യ എണ്ണകൾ ഇല്ലാതാക്കുകയും ചെയ്യും
  • നനഞ്ഞ മുടി ശരിയായി ഉണക്കിയില്ലെങ്കിൽ പൊട്ടിപ്പോകുന്നതിനുള്ള സാധ്യത കൂടുതലാണ്
Hair Care Tips: മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ? ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കൂ

മഴക്കാലത്ത് വിവിധ അണുബാധകൾക്കുള്ള സാധ്യത കൂടുതലാണ്. ഈ സമയത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയേറെയാണ്. ചർമ്മപ്രശ്നങ്ങൾ പോലെ തന്നെ മഴക്കാലത്ത് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടിയുടെ ആരോ​ഗ്യം. വിറ്റാമിൻ ബി12, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളുടെ കുറവുകൾ, മോശം ഭക്ഷണക്രമം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങൾ മുടികൊഴിച്ചിൽ വർധിക്കാൻ കാരണമാകുന്നു.

സ്ട്രെയിറ്റ്നർ പോലുള്ള മുടിയുമായി ബന്ധപ്പെട്ട് ഉപയോ​ഗിക്കുന്ന വസ്തുക്കളും ദോഷകരമായി വരാം. മൺസൂൺ സമയത്ത് വായുവിലെ ഈർപ്പം തലയോട്ടി വരണ്ടതാക്കുകയും തലയോട്ടിയിലെ ചർമ്മത്തിലെ അവശ്യ എണ്ണകൾ ഇല്ലാതാക്കുകയും ചെയ്യും. നനഞ്ഞ മുടി ശരിയായി ഉണക്കിയില്ലെങ്കിൽ പൊട്ടിപ്പോകുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലത്ത് മുടിയുടെ സംരക്ഷണത്തിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ALSO READ: അവോക്കാഡോ പോഷക സമ്പുഷ്ടം; ശരീരത്തിന് നൽകുന്നത് നിരവധി ​ഗുണങ്ങൾ

നനഞ്ഞ മുടി ചീകരുത്: നനഞ്ഞ മുടി ചീകുന്നത്  മുടിക്ക് ദോഷം ചെയ്യും. ഇത് മുടി പൊട്ടിപ്പോകുന്നതിനും കൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. നനഞ്ഞ മുടി ചീകുന്നതിന് പകരം, മുടിയെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷം വളരെ പതുക്കെ മാത്രം മുടി ചീകുക.

തല വൃത്തിയായി കഴുകുക: മഴക്കാലത്ത്, വായുവിൽ വിവിധ അണുക്കൾ, ബാക്ടീരിയകൾ, വൈറസുകൾ, പൊടിപടലങ്ങൾ എന്നിവ ഉണ്ടാകും. മഴക്കാലത്ത് ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മുടി കഴുകേണ്ടത് പ്രധാനമാണ്. അഴുക്കും അധിക എണ്ണയും അണുക്കളും തലയോട്ടിയിൽ നിന്നും മുടിയിൽ നിന്നും ഒഴിവാക്കേണ്ടത് പ്രധാനമാണ്.

ഇറുകിയ ഹെയർസ്റ്റൈലുകൾ ഒഴിവാക്കുക: മുടി ഇറുക്കി കെട്ടുന്നത് മുടി പൊട്ടുന്നതിനും പിളരുന്നതിനും കാരണമാകും. മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും തടയാൻ തലയോട്ടിക്ക് അധികം ആയാസം നൽകാത്ത ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News