ദിവസവും ഉച്ചഭക്ഷണത്തിൽ തെെര് ചേർക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകും. തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കോർട്ടിസോൾ അല്ലെങ്കിൽ സ്റ്റിറോയിഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കുന്നതിനാൽ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
തൈരിന്റെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് പ്രതിരോധശേഷി വർധിപ്പിക്കുന്നത്. തൈരിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നതാണ് ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
പതിവായി തൈര് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ കാത്സ്യം നൽകുന്നു. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കുന്നു. സന്ധിവാതം, അസ്ഥി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. തൈര് കഴിക്കുന്നത് കോർട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കും. കാത്സ്യം സമ്പുഷ്ടമായതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
അനാരോഗ്യകരമായ ജീവിതശൈലിയും കോർട്ടിസോൾ എന്നറിയപ്പെടുന്ന ഹോർമോണിലെ അസന്തുലിതാവസ്ഥയും കാരണം അരക്കെട്ടിൽ കൊഴുപ്പ് അടിഞ്ഞ് കൂടും. തൈര് കോർട്ടിസോളിന്റെ ഉത്പാദനത്തെ നിയന്ത്രിക്കാൻ മികച്ചതാണ്. അത് കൊണ്ട് തന്നെ കലോറി ഉപഭോഗം കുറയും.
ALSO READ: ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി മികച്ചത്; അറിയാം ഗുണങ്ങൾ
തെെരിൽ എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവരിൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തൈര് സഹായിക്കും. ദിവസവും തൈര് കഴിക്കുന്നത് കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ മികച്ചതാണ്.
കാരണം ഇത് ധമനികളിൽ കൊളസ്ട്രോൾ രൂപപ്പെടുന്നതിനെ തടയുന്നു. തൈരിൽ വിറ്റാമിൻ ഇ, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. വിവിധ ചർമ്മ പ്രശ്നങ്ങൾ അകറ്റുന്നതിന് ഇവ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.