പിസ്ത ഷേക്ക്, ചോക്ക്ളേറ്റ്, ഐസ്ക്രീം അങ്ങനെ പിസ്ത എന്നത് ഒഴിച്ച് കൂടാനാവാത്ത ഒരു ഗംഭീര ഐറ്റമാണ്. ലോകത്തിൻറെ എല്ലാ ഭാഗത്തും പിസ്ത ലഭ്യമാണ് എന്ന് മാത്രമല്ല പിസ്തക്ക് ഗുണങ്ങളും ഏറെയാണ്. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പകരമായോ വൈകീട്ട് ചായക്കൊപ്പമായോ അങ്ങിനെ എങ്ങിനെയായാലും കഴിക്കാൻ പറ്റുന്നതും അത് കൊണ്ട് ഗുണമുണ്ടാകുന്നതുമായ ഒന്നാണിത്.
എന്താണ് പിസ്ത കൊണ്ടുള്ള ഗുണങ്ങൾ
1. പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള മറ്റ് ലഘുഭക്ഷണങ്ങൾക്ക് ഇത് ഒരു മികച്ച ബദലാണ്. ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയുടെ സമീകൃത ഉറവിടം എന്ന് വേണമെങ്കിൽ പിസ്തയെ വിളിക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും എന്ന് ചുരുക്കം.
2. നിങ്ങൾ ഒരു വെജിറ്റേറിയൻ ആണെങ്കിൽ പ്രോട്ടീൻ ഓപ്ഷനുകൾക്കായി വിഷമിക്കേണ്ട, കാരണം കാലിഫോർണിയ പിസ്ത (മറ്റൊരു വകഭേദം) നിങ്ങളുടെ ഒാപ്ഷനാക്കാം. ഉയർന്ന അളവിലുള്ള പ്രോട്ടീന്‍ പേരുകേട്ട പിസ്തയാണിത്. കൂടുതൽ മാംസമില്ലാത്തതും എന്നാൽ വെജിറ്റേറിയനായ ഒരാൾക്ക് അനുയോജ്യമായ ഒരു പ്രോട്ടീൻ സപ്ലിമെന്റായും ഇത് പ്രവർത്തിക്കുന്നു.
3. 23 ആൽമണ്ടുകൾ, 18 കശുവണ്ടിപ്പരിപ്പുകൾ, എന്നിവക്ക് തുല്യമാണ് 49 പിസ്ത ഒന്നിലധികം നട്ട്സ് നൽകുന്നതിനേക്കാൾ പ്രോട്ടീൻ പിസ്ത നൽകുന്നുണ്ട്.
4. ശരീരത്തിൽ ഫൈബറിൻറെ അളവ് വർധിപ്പിക്കാൻ ഏറ്റവും മികച്ച ഒാപ്ഷൻ പിസ്ത തന്നെ, മലബന്ധം, മികച്ച ദഹനം എന്നിവക്കെല്ലാം സഹായിക്കുന്നത് പിസ്തയാണ്.
5. വെറുതേ ഒരു പിസ്ത വായിലിട്ട് തിന്നുക സംഭവം കൂൾ ജോലിയോ, ജീവിതമോ അങ്ങിനെ സമ്മർദ്ദത്തിലാക്കുന്ന എന്ത് കാര്യവുമാകട്ടെ പതിയെ അതങ്ങ് കുറയും എന്നും ചില പഠനങ്ങൾ പറയുന്നു
പിസ്തയിൽ അടങ്ങിയിരിക്കുന്നവ ഒറ്റ നോട്ടത്തിൽ
പ്രൊട്ടീൻ- 5.72 ഗ്രാം
കാർബോ ഹൈഡ്രേറ്റ്- 7.7 ഗ്രാം
ഫാറ്റ്- 12.85 ഗ്രാം
ഫൈബർ- 3 ഗ്രാം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.