Cold and cough remedies: ചുമയും ജലദോഷവും ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങൾ

Ayurvedic home remedies: ശൈത്യകാലത്ത് നിരവധി രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 21, 2023, 01:14 PM IST
  • കാലാവസ്ഥ മാറുമ്പോൾ തന്നെ പലർക്കും ചുമയും ജലദോഷവും ഉണ്ടാകും
  • ബാക്ടീരിയ, വൈറൽ അണുബാധ, അലർജി എന്നിവയെല്ലാം ചുമയ്ക്കും ജലദോഷത്തിനും കാരണമാകും
  • ശൈത്യകാലത്ത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രധാനം
  • കാരണം രോ​ഗപ്രതിരോധ ശേഷി മോശമാകുന്നത് പലവിധത്തിലുള്ള രോ​ഗങ്ങളിലേക്കും നയിക്കും
Cold and cough remedies: ചുമയും ജലദോഷവും ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങൾ

മാറുന്ന കാലാവസ്ഥയും കോവിഡ് മഹാമാരിയും രോ​ഗപ്രതിരോധത്തെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്ന സമയമാണിത്. ഇതിനൊപ്പം മാറുന്ന കാലാവസ്ഥയും ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നു. ശൈത്യകാലത്ത് നിരവധി രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

കാലാവസ്ഥ മാറുമ്പോൾ തന്നെ പലർക്കും ചുമയും ജലദോഷവും ഉണ്ടാകും. ബാക്ടീരിയ, വൈറൽ അണുബാധ, അലർജി എന്നിവയെല്ലാം ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. ശൈത്യകാലത്ത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ ശ്രദ്ധിക്കുകയെന്നതാണ് പ്രധാനം. കാരണം രോ​ഗപ്രതിരോധ ശേഷി മോശമാകുന്നത് പലവിധത്തിലുള്ള രോ​ഗങ്ങളിലേക്കും നയിക്കും.

ALSO READ: Lose belly fat: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം

ജലദോഷവും ചുമയും ചെറുക്കാൻ നിങ്ങൾക്ക് വീട്ടുവൈദ്യങ്ങൾ സ്വീകരിക്കാം. ജലദോഷം, ചുമ എന്നിവ ഒഴിവാക്കാൻ നൂറ്റാണ്ടുകളായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധങ്ങളും വീടുകളിൽ എളുപ്പം ലഭ്യമാകുന്നതുമായ മാർ​ഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. ജലദോഷം, ചുമ എന്നിവ ഒഴിവാക്കാൻ നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇഞ്ചി: പലരും ചായയിൽ ഇഞ്ചി ചേർക്കാറുണ്ട്. ഇത് ചായയ്ക്ക് മികച്ച രുചി നൽകും. എന്നാൽ, രുചി മാത്രമല്ല ഇഞ്ചി ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇഞ്ചിയിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്. ഇഞ്ചി ചായ കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകും.

ALSO READ: Soaked Dry Fruits Benefits: ഉണങ്ങിയ പഴങ്ങൾ കുതിർത്ത് വെറുംവയറ്റിൽ കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

മഞ്ഞൾ: കാലാവസ്ഥ മാറുമ്പോൾ ജലദോഷവും ചുമയും സാധാരണമാണ്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് ആരോഗ്യം നിലനിർത്താനും ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാനും മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്. മഞ്ഞളിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന അണുബാധയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കും.

കുരുമുളക്: നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. നിരവധി ആരോ​ഗ്യപ്രശ്നങ്ങളിൽ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കും. ജലദോഷവും ചുമയും ഒഴിവാക്കാൻ കുരുമുളകുപൊടി തേനിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News