കൊളസ്ട്രോൾ ഡയറ്റ്: ആരോഗ്യത്തോടെയിരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരേണ്ടത് പ്രധാനമാണ്. നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രക്തത്തിൽ അടങ്ങിയിരിക്കുന്ന ഒരു മെഴുക് തന്മാത്രയാണ് കൊളസ്ട്രോൾ.
ആരോഗ്യമുള്ള കോശങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ, കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇത് ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും. ലളിതമായ ജീവിതശൈലി പരിഷ്‌ക്കരണം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് ആയുർവേദ ജീവിതശൈലി പിന്തുടരുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം ഔഷധസസ്യങ്ങളായ അംല, ജീരകം, പെരുംജീരകം, വെളുത്തുള്ളി, നാരങ്ങ, ഇഞ്ചി, നീർമരുത്, ഗുഗ്ഗുലു, ത്രികടു, ത്രിഫല, ഇരട്ടിമധുരം, മല്ലി മുതലായവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
നിങ്ങളുടെ കൊളസ്‌ട്രോൾ നില മെച്ചപ്പെടുത്തുന്നതിനുള്ള 12 ആയുർവേദ ഔഷധങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഇവയാണ്
നെല്ലിക്ക: ജ്യൂസായോ പൊടിയായോ നെല്ലിക്ക കഴിക്കാം. നെല്ലിക്ക ഗുളിക രൂപത്തിലും വിപണിയിൽ ലഭ്യമാണ്. നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും.
ജീരകവും മല്ലിയിലയും പെരുംജീരകവും: ജീരകം, മല്ലിയില, പെരുംജീരകം എന്നിവ ചായ രൂപത്തിൽ കഴിക്കാം. ജീരകവും പെരുംജീരകവും മൗത്ത് ഫ്രഷ്നറായും ചവച്ചരച്ച് കഴിക്കാം.
ALSO READ: National Nutrition Week 2023: പോഷക സമ്പുഷ്ടം ഈ സൂപ്പർ ഫുഡുകൾ; കഴിക്കാൻ മറക്കരുത്
വെളുത്തുള്ളി: ഒരു അല്ലി വെളുത്തുള്ളി ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. വെറും വയറ്റിൽ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോളിനൊപ്പം ബിപി കുറയ്ക്കാനും സഹായിക്കുന്നു.
ചെറുനാരങ്ങ: ചെറുചൂടുള്ള വെള്ളത്തിൽ ചെറുനാരങ്ങയുടെ നീര് ചേർത്ത് വെറുംവയറ്റിലോ ഭക്ഷണത്തിന് ഒരു മണിക്കൂർ കഴിഞ്ഞോ കഴിക്കാം. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി: ഇഞ്ചി ചായയിൽ ചേർത്തോ തേനിൽ ചേർത്തോ കഴിക്കാം. ഇഞ്ചിപ്പൊടി രാവിലെ തേനിൽ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ വെള്ളത്തിൽ ഇഞ്ചി ചേർത്ത് തിളപ്പിച്ച് ഇത് ദിവസം മുഴുവൻ കുറേശെയായി കഴിക്കാം.
നീർമരുത് എന്ന ഔഷധം ഹൃദയത്തിന് ഉത്തമമാണ്. ഇതിന്റെ പുറംതൊലി ചായയിൽ ചേർത്തോ പാലിൽ ചേർത്തോ കഴിക്കാം. ഇത് ഗുളിക രൂപത്തിലും ലഭ്യമാണ്.
ഇരട്ടിമധുരത്തിലെ ഒരു പ്രധാന ഘടകമായ ഗ്ലൈസിറൈസിൻ, എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ഗുഗ്ഗുൾ ഒരു ഗം റെസിൻ ആണ്, ഇത് കൊഴുപ്പ് കത്തിക്കാനും ഉരുകാനും സഹായിക്കുന്നു. ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.
മാരിച്, പിപ്പലി, ശുന്തി എന്നീ മൂന്ന് ഔഷധങ്ങൾ അടങ്ങിയ ഒരു ആയുർവേദ കൂട്ടാണ് ത്രികടു.
അമലാകി, ഹരിതകി, വിഭീതകി എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു ആയുർവേദ കൂട്ടാണ് ത്രിഫല.
ത്രിഫലയും ത്രികാതുവും പൊടിയായോ ഗുളികയായോ തേനിൽ ചേർത്ത് കഴിക്കാം.
ഇരട്ടിമധുരം ചായയായോ ചൂർണ്ണ രൂപത്തിലോ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം എന്നിവ കൊളസ്ട്രോളിന്റെ അളവ് അനാരോഗ്യകരമായി ഉയരാൻ കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...