Cardiac Arrest In Kids: കുട്ടികളിലെ കാർഡിയാക് അറസ്റ്റ് വർധിക്കുന്നു; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

Cardiac Arrest: അഞ്ച് മുതൽ 19 വയസ്സുവരെയുള്ളവരിലെ മരണങ്ങളിൽ അഞ്ച് ശതമാനം കാർഡിയാക് അറസ്റ്റ് മൂലമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 02:24 PM IST
  • നെഞ്ചിൽ അസ്വസ്ഥതയുണ്ടാകുന്നത് കാർഡിയാക് അറസ്റ്റിൻറെ ലക്ഷണമാകാം
  • വിട്ടുമാറാത്ത നെഞ്ചുവേദന, തലകറക്കം അല്ലെങ്കിൽ ബോധക്ഷയം എന്നിവയും പെട്ടെന്നുള്ള ഹൃദയാഘാതത്തിൻറെ ലക്ഷണങ്ങളാണ്
Cardiac Arrest In Kids: കുട്ടികളിലെ കാർഡിയാക് അറസ്റ്റ് വർധിക്കുന്നു; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്

അപ്രതീക്ഷിതമായി ഹൃദയമിടിപ്പ് നിലയ്ക്കുന്ന ശരീരത്തിന്റെ അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ പെട്ടെന്നുള്ള ഹൃദയസ്തംഭനം. എന്നാൽ ഇത് കുട്ടികളിൽ സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നല്ല. പക്ഷേ, വാസ്തവത്തിൽ, കുട്ടികളിലും കാർഡിയാക് അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ വർഷവും ഏകദേശം 2,000 കുട്ടികൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് വിധേയമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അഞ്ച് മുതൽ 19 വയസ്സുവരെയുള്ള കുട്ടികളിലെ മരണങ്ങളിൽ അഞ്ച് ശതമാനം കാർഡിയാക് അറസ്റ്റ് മൂലമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നു.

കുട്ടികളിലെ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും കാർഡിയാക് അറസ്റ്റ് ഉണ്ടാകുന്ന ഒരു കുട്ടി കാണിക്കുന്ന ലക്ഷണങ്ങളും ഏതൊക്കെയാണെന്ന് നോക്കാം. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 30 മുതൽ 50 ശതമാനം കുട്ടികൾക്കും ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് അടയാളങ്ങൾ കാണപ്പെടുന്നുണ്ട്. പലപ്പോഴും, ആളുകൾ ഈ ലക്ഷണങ്ങൾ മനസ്സിലാക്കുന്നില്ല. അതിനാൽ ഈ ലക്ഷണങ്ങളെ അവഗണിക്കുന്നു.

കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ:

1-നെഞ്ചിൽ അസ്വസ്ഥത
2-വിട്ടുമാറാത്ത നെഞ്ചുവേദന
3-തലകറക്കം അല്ലെങ്കിൽ ബോധക്ഷയം
4- ഹൃദയമിടിപ്പിന്റേ വേ​ഗത വർധിക്കുക
5-ശ്വാസതടസ്സം അല്ലെങ്കിൽ ശ്വാസം മുട്ടൽ
6- നന്നായി വിയർക്കുന്നു
7-കൈകളിലോ തോളിലോ മരവിപ്പ്

ഹൃദയസ്തംഭനത്തിൽ നിന്ന് നിങ്ങളുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം?

വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താൻ നിങ്ങളുടെ കുട്ടിയുടെ ഹൃദയാരോ​ഗ്യത്തെ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിന്റെ ആരോഗ്യകരവും ശക്തിയും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളും ജീവിതശൈലി ശീലങ്ങളും ഇവയാണ്.

ആരോഗ്യമുള്ള ഹൃദയത്തിന് ഈ ഏഴ് ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക:

1-പച്ചക്കറികൾ
2- ധാന്യം
3- അവോക്കാഡോ
4- കൊഴുപ്പുള്ള മത്സ്യവും മത്സ്യ എണ്ണയും
5- വാൽനട്ട്
6- പയർ
7- ഡാർക്ക് ചോക്ലേറ്റ്

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനുള്ള ഏഴ് ജീവിതശൈലി മാറ്റങ്ങൾ:

1- ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക
2- പതിവായി വ്യായാമം ചെയ്യുക
3- ശരീരഭാരം ആരോ​ഗ്യകരമായ രീതിയിൽ നിയന്ത്രിക്കുക
4- പുകവലി ഉപേക്ഷിക്കുക
5- കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കുക
6- മദ്യപാനം കുറയ്ക്കുക അല്ലെങ്കിൽ ഉപേക്ഷിക്കുക
7- സമ്മർദ്ദം നിയന്ത്രിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News