കടുത്ത വേനലിൽ ഉണങ്ങിക്കരിഞ്ഞ ഏലം കൃഷിക്ക് മഴ ആശ്വാസമായി. ഇതോടെ ഇത്തവണ ഏലം ഉൽപ്പാദനവും വർദ്ധിക്കും. എന്നാൽ മഴ അധികമായാൽ ഏലച്ചെടികൾക്ക് അഴുകൽ ബാധിക്കുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
കടുത്ത വേനലിൽ ഉണങ്ങിക്കരിഞ്ഞ ഏലച്ചെടികൾക്ക് പുതുജീവനായാണ് വേനൽ മഴ പെയ്തിറങ്ങിയത്. ഒരാഴ്ച്ചയായി തുടരുന്ന മഴ ഏലം കൃഷിക്ക് ഏറെ അനുഗ്രഹമാണ്. വേനൽ കനത്തതോടെ ചെടികൾ ഉണങ്ങിയും കായ കൊഴിഞ്ഞും കൃഷി വ്യാപകമായി നശിച്ചിരുന്നു. മഴ ലഭിച്ചതിനാൽ ഇത്തവണ ഉൽപ്പാദനത്തിൽ വർദ്ധനയുണ്ടാകാനാണ് സാധ്യത. വിലയിടിവിൽ നട്ടംതിരിയുന്ന ഏലം കർഷകർക്ക് ഇത് അൽപ്പമെങ്കിലും ആശ്വാസമാകും.
വിലയിടിവ് മൂലം കഴിഞ്ഞ വർഷം പല കർഷകരും ഏലം പരിപാലനം ഉപേക്ഷിച്ചിരുന്നു. ജലസേചന സൗകര്യമില്ലാതെ തോട്ടങ്ങൾ കരിഞ്ഞുണങ്ങി. സ്ഥലം പാട്ടത്തിനെടുത്ത പലരും കൃഷി തന്നെ നിർത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി മഴ ലഭിച്ചത്. ഇതോടെ തോട്ടങ്ങളിൽ വളപ്രയോഗവും മറ്റും ആരംഭിച്ചു.എന്നാൽ കഴിഞ്ഞ വർഷത്തേ പോലെ മഴ അധികമായാൽ അഴുകൽ പോലെയുള്ള രോഗങ്ങൾ കൃഷിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും കർഷകർക്ക് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.