Caffeine Addiction: കഫീൻ ഉപയോ​ഗം കൂടുന്നത് അപകടം; അറിയാം ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന്

Caffeine Addiction: കാപ്പി കുടിക്കാതിരിക്കുമ്പോൾ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ കഫീൻ നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയെന്ന് വേണം മനസ്സിലാക്കാൻ.

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 04:50 PM IST
  • അമിതമായ കഫീൻ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാക്കും
  • കഠിനമായ തലവേദനയ്ക്ക് കാരണമാകും
  • വലിയ അളവിൽ കഫീൻ ശരീരത്തിലെത്തുന്നത് വയറിളക്കത്തിന് കാരണമാകും
  • കഫീൻ കൂടുതലായി ശരീരത്തിലെത്തുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകാം
Caffeine Addiction: കഫീൻ ഉപയോ​ഗം കൂടുന്നത് അപകടം; അറിയാം ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെയെന്ന്

ദിവസം ആരംഭിക്കാൻ ഒരു ചായയോ കാപ്പിയോ തെരഞ്ഞെടുക്കുന്നവരാകും നമ്മളിൽ പലരും. എന്നാൽ, കാപ്പിയുടെ ഉപയോ​ഗം നിയന്ത്രിക്കാനാകാത്ത വിധം കൂടുതലായാൽ അപകടമാണ്. അമിതമായ കാപ്പിയുടെ ഉപയോ​ഗം നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്കാണ് നയിക്കുക. കാപ്പിയിൽ വലിയ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പി ഉന്മേഷം പകരാനും ഊർജ്ജം പകരാനും സഹായിക്കും. എന്നാൽ, കാപ്പി കുടിക്കാതിരിക്കുമ്പോൾ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ കഫീൻ നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയെന്ന് വേണം മനസ്സിലാക്കാൻ. അമിതമായ കഫീൻ നിർജ്ജലീകരണത്തിന് കാരണമാകും. അതിനാൽ, ഈ കഫീൻ ആസക്തി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

കഫീൻ ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഉത്കണ്ഠയ്ക്ക് സമാനമായ ലക്ഷണങ്ങൾ കഫീൻ ഉണ്ടാക്കും. 
അമിതമായ കഫീൻ ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാക്കും
കഠിനമായ തലവേദനയ്ക്ക് കാരണമാകും.
വലിയ അളവിൽ കഫീൻ ശരീരത്തിലെത്തുന്നത് വയറിളക്കത്തിന് കാരണമാകും.
കഫീൻ കൂടുതലായി ശരീരത്തിലെത്തുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകാം
പഞ്ചസാര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആസക്തി ഉളവാക്കുന്ന പദാർത്ഥമാണ് കഫീൻ, അതിനാൽ ഇത് ശീലമായി മാറുന്നു.

ALSO READ: Breastfeeding: കുഞ്ഞിന്റെ വളർച്ചയിൽ നിർണായകം; മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തണം

കഫീൻ ആസക്തി ഇല്ലാതാക്കാനുള്ള മാർ​ഗങ്ങൾ
കഫീൻ ഇല്ലാതിരിക്കുമ്പോൾ മന്ദത അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് സാവധാനം കുറയ്ക്കുക.
ലെമൺ ടീ, ഗ്രീൻ ടീ, തേങ്ങാവെള്ളം തുടങ്ങിയ ഹെർബൽ പാനീയങ്ങൾ കഫീന് പകരമായി കഴിക്കുക.
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് കഫീൻ ആസക്തി കുറയ്ക്കും.
വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം എന്നിവ ശീലിക്കുക.
കഫീൻ ആസക്തിയെ ചെറുക്കുന്നതിന്, ആരോഗ്യകരമായ ഉറക്ക ചക്രം സ്ഥാപിക്കുക.
ഉടനെ തന്നെ കഫീന്റെ ഉപയോ​ഗം കുറയ്ക്കാൻ സാധിക്കില്ലെങ്കിലും പതിയേ കുറച്ച് കൊണ്ടുവരിക. പൂർണമായും ഉപേക്ഷിക്കുന്നത് വരെ പ്രയത്നം തുടരുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News