Water Melon: കിലോയ്ക്ക് 25 രൂപ, വഴിയോര കച്ചവടങ്ങളിൽ ഉൾപ്പെടെ തണ്ണിമത്തനാണ് താരം

ദിനംപ്രതി ലോഡുകണക്കിന് തണ്ണിമത്തങ്ങയാണ് ഇടുക്കിയിലേക്ക് മാത്രം എത്തുന്നത്. വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ജില്ല ആയതിനാൽ ഇടുക്കിയിൽ തണ്ണിമത്തന് ഏറെ ആവശ്യക്കാരുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 05:23 PM IST
  • കൊടും ചൂടിൽ ശരീരം തണുപ്പിക്കാനാണ് തണ്ണിമത്തൻ പൊതുവെ വാങ്ങാറുള്ളത്
  • സീസൺ ആയതോടെ വഴിയോരങ്ങളിൽ ഉൾപ്പെടെ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുകയാണ്
  • കിലോയ്ക്ക് 25 രൂപ മുതലാണ് ഇവ വിൽക്കുന്നത് മൃദുല, കിരൺ എന്നീ വെറൈറ്റികൾ
Water Melon: കിലോയ്ക്ക് 25 രൂപ, വഴിയോര കച്ചവടങ്ങളിൽ ഉൾപ്പെടെ തണ്ണിമത്തനാണ് താരം

സംസ്ഥാനത്ത് ചൂട് കനത്തതോടെ തണ്ണിമത്തൻ വിപണി കീഴടക്കി. വഴിയോര കച്ചവടങ്ങളിൽ ഉൾപ്പെടെ തണ്ണിമത്തനാണ് ഇന്നു താരം. കിലോയ്ക്ക് 25 രൂപ നിരക്കിലാണ് മിക്കയിടത്തും ഇവയുടെ വിൽപ്പന.

കൊടും ചൂടിൽ ശരീരം തണുപ്പിക്കാനാണ് തണ്ണിമത്തൻ പൊതുവെ വാങ്ങാറുള്ളത്. സീസൺ ആയതോടെ വഴിയോരങ്ങളിൽ ഉൾപ്പെടെ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുകയാണ്. കിലോയ്ക്ക് 25 രൂപ മുതലാണ് ഇവ വിൽക്കുന്നത്. അകം മഞ്ഞയായ മൃദുല, കിരൺ എന്നിവയ്ക്കും ആവശ്യക്കാർ ഉണ്ടെങ്കിലും വെള്ളം ഏറെയുള്ള കടും പച്ചനിറത്തിലുള്ള തണ്ണിമത്തങ്ങക്കാണ് ഡിമാൻഡ് കൂടുതൽ. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്.  

ദിനംപ്രതി ലോഡുകണക്കിന് തണ്ണിമത്തങ്ങയാണ് ഇടുക്കിയിലേക്ക് മാത്രം എത്തുന്നത്. വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ജില്ല ആയതിനാൽ ഇടുക്കിയിൽ തണ്ണിമത്തന് ഏറെ ആവശ്യക്കാരുണ്ട്. വിളഞ്ഞ തണ്ണിമത്തന് ഉള്ളിലുള്ള മാംസളമായ ഭാഗം കഴിക്കുന്നത് ക്ഷീണവും ദാഹവും അകറ്റുന്നതിനാലാണ് ഇതിന് വേനലിൽ ഡിമാൻഡ് ഏറുന്നത്.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായി ഇത്തവണ കച്ചവടം നടക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു. തണ്ണിമത്തന് പുറമെ നാടൻ കരിക്കിനും കരിമ്പിൻ  ജ്യൂസിനും ആവശ്യക്കാർ ഏറെയാണ്. വരും ദിനങ്ങളിൽ ചൂടേറുന്നതോടെ കച്ചവടവും വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News