തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ വെള്ളക്കരമില്ല. പകരം ചാർജ്ജായിരിക്കും വരിക. സംഭവം വലിയ കാര്യമാണെങ്കിലും ഇതിൻറെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞാൽ തമാശയാണ്. വാട്ടർ അതോറിറ്റിയുടെ കത്തിടപാടുകളിൽ തുടർച്ചയായി വെള്ളക്കരം വെള്ളക്കരം എന്ന് ആവർത്തിക്കുന്നതിനെതിരയാണ് വകുപ്പ് തന്നെ നടപടി എടുക്കുന്നത്.
പൊതു സമൂഹത്തിൽ വെള്ളക്കരം എന്ന വാക്ക് തെറ്റായ സന്ദേശമെന്നാണ് വാട്ടർ അതോറിറ്റി കണ്ടെത്തിയത്. ഇനിമുതൽ വാട്ടർ അതോറിറ്റി നടത്തുന്ന എല്ലാ കത്തിടപാടുകളിലും 'വെള്ളക്കരം' ഒഴിവാക്കി വാട്ടർ ചാർജ് എന്ന് തന്നെയാക്കണമെന്നാണ് ഉത്തരവ്. ഇത് കർശനമായി എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അക്കൌണ്ട്സ് മെമ്പർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
എന്നാൽ പെട്ടെന്ന് ഇത്തരത്തിലൊരു നടപടിക്ക് കാരണം കത്തിടപാടിലെ പ്രശ്നമാണോ എന്നും സംശയമുണ്ട്. വിവിധ ചീഫ്,സൂപ്രണ്ടിങ് എഞ്ചിനിയറിംഗ് മാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...