Black Pepper Oil Benefits: കുരുമുളക് എണ്ണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുണങ്ങള്‍ അറിഞ്ഞാല്‍ അമ്പരക്കും

Black Pepper Oil Benefits:  കുരുമുളക് എണ്ണയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമായി അടങ്ങിയ ഈ എണ്ണ ഗുണങ്ങളുടെ കാര്യത്തില്‍ മുമ്പനാണ്... പതിവായി കുരുമുളക് എണ്ണ ഉപയോഗിക്കുന്നത്  നിരവധി പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായകമാണ്

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 11:10 PM IST
  • ലോകത്തിലെ ഏറ്റവും പ്രിയമായ സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌.
Black Pepper Oil Benefits: കുരുമുളക് എണ്ണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗുണങ്ങള്‍ അറിഞ്ഞാല്‍ അമ്പരക്കും

Black Pepper Oil Benefits: സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നാണ് കുരുമുളക് അറിയപ്പെടുന്നത്. അത്രയ്ക്കാണ് കുരുമുളക് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍. ഏതു കാലാവസ്ഥയിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന കുരുമുളക് ശൈത്യകാലത്ത്‌ ഏറെ  ഉത്തമമാണ്. 

Also Read:  Nag Panchami 2023: ഈ നാഗപഞ്ചമിയ്ക്ക് അപൂർവ യോഗം!! സമ്പത്തിന്‍റെ സൂക്ഷിപ്പുകാര്‍, ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും 
 
ലോകത്തിലെ ഏറ്റവും പ്രിയമായ  സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇത് ഭക്ഷണത്തിന്  രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഏറെയാണ്‌. മഞ്ഞുകാലത്ത് സാധാരണമായ ചുമയും ജലദോഷവും ഒഴിവാക്കാൻ  പൊടിച്ച കുരുമുളക് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നല്ലതാണ്. 

Also Read:  Weekly Career Horoscope For August 21-27: ഈ രാശിക്കാര്‍ തങ്ങളുടെ തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കുക, പ്രശ്നങ്ങള്‍ ഉണ്ടാകാം...  
 
നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ കുരുമുളകിനുള്ള ഔഷധ ഗുണങ്ങളും ഏറെയാണ്‌. കുരുമുളകില്‍  വൈറ്റമിന്‍ എ, സി, ഫ്‌ളേവനോയിഡ്, കരോട്ടിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍ ഇങ്ങനെ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. 

ദഹന പ്രശ്നങ്ങൾ  മലബന്ധം എന്നിവ അകറ്റാൻ കുരുമുളക് ഉത്തമമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ കുരുമുളകില്‍  അടങ്ങിയിരിയ്ക്കുന്ന ഡൈയൂററ്റിക് ഗുണങ്ങൾ സഹായകമാണ്. കുരുമുളക് സന്ധിവാതം തടയുന്നതിനും ഏറെ സഹായകമാണ്. പ്രമേഹ രോഗികള്‍ക്ക് കുരുമുളക് ഉത്തമമാണ്. കഫത്തെ ഉരുക്കാനുള്ള കഴിവ് കുരുമുളകിനുണ്ട്. കുരുമുളക് പതിവായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാന്‍ സഹായകരമാണ്.  
  
നമ്മുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഇന്ത്യയിലെ മിക്കവാറും എല്ലാ വീടുകളിലും ഇത് ലഭ്യമാണ്.  ഇതിന്‍റെ ഉപയോഗം ഭക്ഷണത്തിന്‍റെ രുചിയും ഗുണവും വർദ്ധിപ്പിക്കുന്നു. എന്നാൽ കുരുമുളക് എണ്ണയെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമായി അടങ്ങിയ ഈ എണ്ണ ഗുണങ്ങളുടെ കാര്യത്തില്‍ മുമ്പനാണ്... പതിവായി കുരുമുളക് എണ്ണ ഉപയോഗിക്കുന്നത്  നിരവധി പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സഹായകമാണ്. 

കുരുമുളക് എണ്ണയുടെ ഗുണങ്ങൾ

1. ദഹനത്തിന് സഹായകമാണ് കുരുമുളക് എണ്ണ

കുരുമുളക് എണ്ണയിൽ ആന്‍റി സ്പാസ്മോഡിക് ഗുണങ്ങൾ കാണപ്പെടുന്നു, ഇത് വയറിളക്കം, ഗ്യാസ്, മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ ഭേദമാക്കാന്‍ സഹായകമാണ്.  

2. കൊളസ്ട്രോൾ നിയന്ത്രണം

ഉയർന്ന കൊളസ്ട്രോൾ ഇന്ന് ഒട്ടുമിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇന്നത്തെ കാലഘട്ടത്തിലെ ഒരു പ്രധാന പ്രശ്നമായി ഇത് മാറുകയാണ്. കുരുമുളക്  എണ്ണ ഉഒപയൊഗിക്കുന്നതു വഴി എൽ.ഡി.എല്ലിന്‍റെ അളവ് കുറയുകയും എച്ച്.ഡി.എല്ലിന്‍റെ അളവ് കൂടുകയും ചെയ്യും. 

3. ഹൃദയാരോഗ്യത്തിന് ഉത്തമം 

ഇന്ത്യയിൽ ഹൃദ്രോഗികളുടെ എണ്ണം വളരെ കൂടുതലാണ്, അതിനാല്‍ത്തന്നെ നമ്മൾ വളരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. കുരുമുളക് എണ്ണ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു, അതുവഴി ഹൃദയാഘാതം പോലുള്ള മാരക രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

4. സന്ധിവാതത്തിൽ നിന്നുള്ള ആശ്വാസം

പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് സന്ധിവാത പ്രശ്നങ്ങൾ ഉണ്ടാകാം, ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് കുരുമുളക് എണ്ണ ഉപയോഗിക്കാം. ഇത് വേദനയിൽ നിന്ന് പെട്ടെന്ന് ആശ്വാസം നൽകുന്നു, കാരണം ഈ എണ്ണയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-സ്പാസ്മോഡിക്, വാമിംഗ് ഗുണങ്ങളുണ്ട്. .

5. പിരിമുറുക്കം മാറും
കുരുമുളകു എണ്ണ പുരട്ടുന്നത് പേശികൾക്ക് ആശ്വാസം നൽകുമെന്ന് മാത്രമല്ല, മാനസികാരോഗ്യത്തിനും ഇത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. കുരുമുളക് എണ്ണ ടെൻഷൻ കുറയ്ക്കാന്‍ സഹായകമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News