ശരീരഭാരം കുറയ്ക്കുന്നതിൽ ഭക്ഷണക്രമം വലിയ പങ്കുവഹിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിൽ കലോറി ഉപഭോഗം കുറയ്ക്കേണ്ടത് പ്രധാനമാണ്. ബ്ലാക്ക് കോഫിയിൽ പഞ്ചസാര, പാൽ, ക്രീം എന്നിവ ചേർക്കാത്തതിനാൽ ഇത് ആരോഗ്യകരമായ പാനീയമായി കണക്കാക്കപ്പെടുന്നു. കാപ്പിയുടെ പ്രിസർവേറ്റീവുകൾ ചേർത്ത വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലാക്ക് കോഫി ആരോഗ്യപ്രദമാണ്.
വ്യായാമത്തിന് മുൻപ് ശുപാർശ ചെയ്യുന്ന പാനീയമാണ് കട്ടൻ കാപ്പി. വ്യായാമം ചെയ്യുന്നതിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് ഇത് സഹായിക്കും. കൂടാതെ, ഇതിൽ കലോറി കുറവാണ്. വ്യായാമത്തിന് മുൻപ് ബ്ലാക്ക് കോഫി കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
കഫീൻ: കാപ്പിയിൽ കഫീൻ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസവും ഊർജ്ജവും വർധിപ്പിക്കുന്നു. ഇത് കൂടുതൽ വ്യായാമം ചെയ്യാനും കൂടുതൽ കലോറി എരിച്ചുകളയാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു.
ALSO READ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മികച്ചത്; മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം
മാനസിക സമ്മർദ്ദം കുറയ്ക്കുന്നു: ശ്രദ്ധയും ഏകാഗ്രതയും ഉൾപ്പെടെയുള്ള വൈജ്ഞാനിക പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ കഫീന് സാധിക്കും. നിങ്ങളുടെ വ്യായാമം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ കലോറി എരിച്ചുകളയാനും ഇത് സഹായിക്കുന്നു.
വ്യായാമം ചെയ്യാനുള്ള ഊർജം: കഫീന് ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും. വ്യായാമത്തിന് മുൻപ് കട്ടൻ കാപ്പി കുടിക്കുന്നത് വ്യായാമം ചെയ്യുന്നതിനുള്ള ഊർജ്ജം നൽകുകയും
വിശപ്പ് കുറയ്ക്കുന്നു: കാപ്പി കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി ഓക്സിഡന്റുകൾ: കാപ്പിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിന് ഇത് സഹായിക്കുന്നു. ബ്ലാക്ക് കോഫി മിതമായ അളവിൽ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
ഓർക്കുക, ബ്ലാക്ക് കോഫി കഴിച്ചാൽ ഉടൻ തന്നെ ശരീരഭാരം കുറയില്ല, സമീകൃതാഹാരവും ചിട്ടയായ വ്യായാമവും കൂടിച്ചേർന്നാൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ അത് പിന്തുണയ്ക്കും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.