ദിവസം മുഴുവൻ ജോലി ചെയ്തതിന് ശേഷം നിങ്ങൾക്ക് ക്ഷീണവും ബലക്കുറവും അനുഭവപ്പെട്ടേക്കാം. അമിതമായ സമ്മർദ്ദവും ഭക്ഷണ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ഇതിനാ കാരണമാകുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചില ഹോം മേഡ് ഡ്രിങ്കുകൾ ഉപയോഗിക്കാം. വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കുന്ന ഇവ വഴി നിങ്ങൾക്ക് ക്ഷീണവും കുറയ്ക്കാം ആരോഗ്യവും നിലനിർത്താം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. തണ്ണിമത്തൻ, തുളസി നീര്
തണ്ണിമത്തൻ തൊലി കളഞ്ഞ് മുറിക്കുക. തണ്ണിമത്തനിൽ നിന്ന് വിത്തുകൾ നീക്കം ചെയ്യുക. തുളസി ഇലകൾ, പുതിനയില, നാരങ്ങ നീര് എന്നിവ തണ്ണിമത്തനിലേക്ക് ചേർത്ത് യോജിപ്പിക്കുക. പുതിന ഇലകൾ ഉപയോഗിച്ച് അലങ്കരിച്ച ശേഷം സെർവ് ചെയ്യാം.
ഗുണം
തണ്ണിമത്തനിലെ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. തുളസി നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.
2. ബദാം തണ്ടെ
പാൽ തിളപ്പിച്ച ശേഷം കുങ്കുമപ്പൂവും ഈന്തപ്പഴവും ചേർക്കുക. ഇത് കൂടാതെ 2 ടേബിൾസ്പൂൺ ഏലയ്ക്കാപ്പൊടി, 2 ടേബിൾസ്പൂൺ പോപ്പി സീഡ്, 5-6 കുരുമുളക്, 1 ടേബിൾസ്പൂൺ വറുത്ത സൂര്യകാന്തി വിത്ത് പൊടി എന്നിവ പാലിൽ ചേർക്കുക.ഇത് കട്ടിയാകുന്നതുവരെ ഗ്യാസിൽ വെക്കുക.തുടർന്ന് ദ്രാവകം അരിച്ചെടുത്ത് 1-2 മണിക്കൂർ തണുപ്പിക്കുക. വിളമ്പുന്നതിന് മുമ്പ് പിസ്ത, ബദാം, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.
ഗുണം
വേനൽക്കാലത്ത് ആരോഗ്യകരമായ ഒരു നല്ല പാനീയമാണ് ബദാം തണ്ടൈ. മഗ്നീഷ്യം, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ നിരവധി പോഷകങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. വിശപ്പ് കുറയ്ക്കാനും ആന്തരിക ശക്തി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു .
3. കാരറ്റ്, ബീറ്റ്റൂട്ട് കഞ്ഞി
കാരറ്റും ബീറ്റ്റൂട്ടും നേർത്തതും നീളമുള്ളതുമായ കഷണങ്ങളായി മുറിച്ച ശേഷം ഒരു സെറാമിക് ജാറിൽ ഇടുക. ഈ മിശ്രിതം ഒരു മസ്ലിൻ തുണി അല്ലെങ്കിൽ മൂടി ഉപയോഗിച്ച് മൂടി 3-4 ദിവസം വെയിലത്ത് സൂക്ഷിക്കണം.പുളിപ്പാകുന്നതുവരെ എല്ലാ ദിവസവും ഒരു തടി സ്പൂൺ ഉപയോഗിച്ച് ഇളക്കുക. പുളിപ്പ് ആകുന്നതോടെ കഴിക്കാം.
ഗുണം
ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പുറമേ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും ഈ പാനീയങ്ങൾ ഫലപ്രദമാണ്.
4. തേനും നെല്ലിക്കയും
ആദ്യം, പച്ച നെല്ലിക്ക ചതച്ച് ഒരു തുണി ഉപയോഗിച്ച് അരിച്ചെ് ജ്യൂസ് വേർതിരിച്ചെടുക്കുക. അതിനുശേഷം, മൂന്ന് ടീസ്പൂൺ തേൻ മൂന്ന് ടീസ്പൂൺ പച്ച നെല്ലിക്ക ജ്യൂസിൽ കലർത്തുക. വ്യായാമത്തിന് ശേഷം, നെല്ലിക്കയും തേനും ചേർത്ത മിശ്രിതം ഊർജ്ജത്തിനായി എടുക്കുക.ഈ ജ്യൂസ് കുടിച്ചതിന് ശേഷം രണ്ട് മണിക്കൂർ നേരത്തേക്ക് ഒന്നും കഴിക്കരുത്. നിങ്ങൾക്ക് തേൻ ഇഷ്ടമല്ലെങ്കിൽ, മൂന്നോ നാലോ നെല്ലിക്കയുടെ നീര് വെള്ളത്തിൽ കലർത്തി ദിവസവും കുടിക്കാം.
ഗുണം
തേനും നെല്ലിക്കയും ധാരാളം ആരോഗ്യഗുണങ്ങളുള്ളവയാണ് ഇവയുടെ ഉപഭോഗം ശരീരത്തിന് മാത്രമല്ല, ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. നെല്ലിക്കയും തേനും ചേർത്ത ഈ എനർജി ഡ്രിങ്ക് രോഗപ്രതിരോധത്തിന് ഗുണം ചെയ്യുക മാത്രമല്ല, ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...