Air Purifying Indoor Plants: വീട്ടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് കൊണ്ട് നേട്ടങ്ങള്‍ പലതാണ്. ഇത് വീടിന്‍റെ ഭംഗി കൂട്ടുക മാത്രമല്ല, നിങ്ങള്‍ക്ക് ശുദ്ധവായു നല്‍കുന്നതോടൊപ്പം പല രോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കും. Indoor Plants നിങ്ങള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു.
Indoor Plants കൂടുതല്‍ പരിചരണം ആവശ്യമില്ല. ധാരാളമായി ഓക്‌സിജൻ നൽകുന്ന ഈ ചെടികൾ വീട്ടിനുള്ളില്‍ എവിടെയും സൂക്ഷിക്കാം ....
ചില Indoor Plantsനെ ക്കുറിച്ച് അറിയാം...
ചൈനീസ് നിത്യഹരിത (Chinese Evergreen)
ഈ ചെടി വളരെ പതുക്കെയാണ് വളരുക. അധികം സൂര്യപ്രകാശം ആവശ്യമില്ലെങ്കിലും. ഈ ചെടിയുടെ ഇലകള്‍ വലുതാണ്. ഈ ചെടികള്‍ക്ക് ഏറെ പരിചരണം ആവശ്യമില്ല. ഈ ചെടി പല തരത്തിലും നിറത്തിലും കാണപ്പെടുന്നു. പല വര്‍ണ്ണങ്ങളിലുള്ള ഇലകള്‍ ഈ ചെടിയുടെ പ്രത്യേകതയാണ്. ചില ഇനത്തിന്‍റെ ഇലകള്‍ ചെറുതാണ് എങ്കില്‍ ചില ഇനത്തിന്‍റെ ഇലകള്‍ 3 അടിയോളം നീളം വരും...
എരേകാ പാം (Areca Palm)
എരേകാ പാം (Areca Palm) ധാരാളം ഓക്സിജന്‍ പുറത്തുവിടുന്ന ചെടിയാണ്. കുറഞ്ഞ സൂര്യപ്രകാശത്തിലും വെള്ളത്തിലും ഈ ചെടി വളരുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ ചെടി അന്തരീക്ഷത്തിൽനിന്നും ഹാനികരമായ വാതകങ്ങളെ ആഗിരണം ചെയ്യുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നു.
സ്പൈഡർ പ്ലാന്‍റ് (Spider Plant)
സ്പൈഡർ പ്ലാന്‍റ് റിബൺ പ്ലാന്‍റ് എന്നും അറിയപ്പെടുന്നു. ഈ ചെടിയുടെ ഉയരം ഏകദേശം 2 അടിയാണ്. ഈ പ്ലാന്‍റ് അന്തരീക്ഷത്തിൽ നിന്ന് കാർബൺ മോണോക്സൈഡ് അടക്കം വിഷ വാതകങ്ങള്‍ ആഗിരണം ചെയ്യുന്നു. ഈ ചെടിയ്ക്ക് വെള്ളം ധാരാളം ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. നിങ്ങൾക്ക് ഇത് കിടപ്പുമുറിയിലോ സ്വീകരണ മുറിയിലോ എവിടെ വേണമെങ്കിലും സൂക്ഷിക്കാം.
സ്നേക്ക് പ്ലാന്‍റ് (Snake Plant)
രാത്രിയിലും ഓക്‌സിജൻ പുറത്തുവിടും എന്നതാണ് സ്‌നേക്ക് പ്ലാന്‍റിന്‍റെ പ്രത്യേകത. അന്തരീക്ഷത്തിലെ വിഷവാതകങ്ങള്‍ ആഗിരണം ചെയ്യുന്ന ഈ ചെടിയ്ക്ക് യാതൊരു വിധ പരിചരണവും ആവശ്യമില്ല...
കറ്റാർ വാഴ ചെടി (Aloe vera)
ദോഷകരമായ വാതകങ്ങൾ വലിച്ചെടുക്കുന്നതിലൂടെ കറ്റാർ വാഴ പരിസ്ഥിതിയെ ശുദ്ധമായി നിലനിർത്തുന്നു. ഈ ചെടിക്കും കൂടുതൽ നനവ് ആവശ്യമില്ല, പക്ഷേ ഈ ചെടിയെ സൂര്യപ്രകാശത്തില്‍ നിന്നും സൂക്ഷിക്കേണ്ടത് ആവശ്യമാണ്.
മണി പ്ലാന്‍റ് (Money Plant)
വാസ്തു ശാസ്ത്രം അനുസരിച്ച് വീട്ടിൽ മണി പ്ലാന്‍റ് വച്ച് പിടിപ്പിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. കുറഞ്ഞ സൂര്യപ്രകാശത്തിലും ഓക്സിജൻ പ്രദാനം ചെയ്യാന്‍ ഈ ചെടിയ്ക്ക് കഴിയും. ഈ ചെടിയ്ക്കും കൂടുതല്‍ പരിചരണം ആവശ്യമില്ല. ആഴ്ചയിൽ ഒരിക്കൽ മാത്രമേ നനവ് ആവശ്യമുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...