Lemon for face: ചർമ്മത്തിന് നാരങ്ങ കൊണ്ടുള്ള ഈ 5 ഗുണങ്ങൾ അറിയാമോ?

Lemon for face: നാരങ്ങയുടെ ഉപയോഗം ചർമ്മത്തിന് വളരെ പ്രയോജനകരമാണ് എങ്കിലും ആദ്യം തന്നെ അതിന്റെ ഗുണങ്ങളും ദോഷങ്ങളും നമുക്കറിയാം.  

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 02:58 PM IST
  • നാരങ്ങയുടെ ഉപയോഗം ചർമ്മത്തിന് വളരെ പ്രയോജനകരമാണ്
  • നാരങ്ങയുടെ എല്ലാ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് നമുക്കറിയാം
Lemon for face: ചർമ്മത്തിന് നാരങ്ങ കൊണ്ടുള്ള ഈ 5 ഗുണങ്ങൾ അറിയാമോ?

Lemon for face: മുഖത്തെ ആരോഗ്യമുള്ളതും കളങ്കമില്ലാത്തതുമാക്കാൻ പല വീട്ടുവൈദ്യങ്ങളും നാം ഉപയോഗിക്കാറുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം ചർമ്മത്തിൽ എത്തുകയും ഗുണങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 

നാരങ്ങയുടെ പേരും ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്ന വീട്ടുവൈദ്യങ്ങളിൽ വരുന്നു. ഇത് നിരവധി മികച്ച നേട്ടങ്ങൾ നൽകുന്നതായിട്ടാണ് പറയപ്പെടുന്നത്.  നാരങ്ങയുടെ എല്ലാ ഗുണങ്ങളെയും  ദോഷങ്ങളെയും കുറിച്ച് നമുക്കിന്നറിയാം...

ചർമ്മത്തിൽ നാരങ്ങ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ

നാരങ്ങ ഒരു സിട്രസ് പഴമാണെന്ന് നിങ്ങൾക്കറിയാവുന്നതാണല്ലോ.  അതിൽ വിറ്റാമിൻ-സി ധാരാളം അടങ്ങിയിട്ടുണ്ട്. ഹെൽത്ത് ലൈൻ അനുസരിച്ച് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ ഇതിൽ നിന്ന് ലഭിക്കും. 

അസിഡിറ്റി ഉള്ളതിനാൽ, മുഖക്കുരുവിന് കാരണമാകുന്ന ചർമ്മത്തിലെ വീക്കം, സ്വാഭാവിക എണ്ണ എന്നിവ കുറയ്ക്കാൻ നാരങ്ങ സഹായിക്കുന്നു. ഇതിനൊപ്പം അതിൽ അടങ്ങിയിരിക്കുന്ന AHA കറുത്ത പാടുകൾക്ക് കാരണമാകുന്ന മൃതകോശങ്ങളെ തകർക്കാൻ പ്രവർത്തിക്കുന്നു.

നാരങ്ങയ്ക്ക് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയയുടെ പേര് പ്രൊപ്പിയോണിബാക്ടീരിയം (Propionibacterium) എന്നാണ്. 

നാരങ്ങ ഉപയോഗിച്ച് ചർമ്മത്തിലെ പാടുകൾ ലഘൂകരിക്കാം. ഇതിനൊപ്പം, ചർമ്മത്തെ ശുദ്ധീകരിക്കാനും മുഖത്തെ രോമങ്ങൾ മാറ്റാനും കഴിയും.

പല തവണ നാരങ്ങയുടെ ഉപയോഗവും താരൻ, സോറിയാസിസ് എന്നിവ ഒഴിവാക്കാൻ സഹായകരമാണെന്ന് പറയുന്നുണ്ട്.  അതിൽ അടങ്ങിയിരിക്കുന്ന AHA പ്രവർത്തിക്കുക,യും അത് മൃതകോശങ്ങളെ ശുദ്ധീകരിക്കുചെയ്യുന്നു.

നാരങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ-സി ചർമ്മത്തിലെ കൊളാജലിന്റെ അളവ് വർദ്ധിപ്പിക്കുന്നു. പ്രായത്തിനനുസരിച്ച് കുറയുകയും ചർമ്മം അയഞ്ഞതാക്കുകയും ചെയ്യുന്ന ഒരു പ്രോട്ടീനാണ് കൊളാജൻ.

നാരങ്ങയുടെ ചില ദോഷങ്ങൾ 

ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകാം.
നാരങ്ങ ഉപയോഗിച്ചതിന് ശേഷം സൂര്യന്റെ ദോഷകരമായ കിരണങ്ങളുടെ സാധ്യത വർദ്ധിക്കുന്നു.
Leucoderma (Vitiligo)
സൂര്യതാപം

Trending News