വണ്ണം കുറയ്ക്കാൻ പല വഴികളും നോക്കുന്നവരാണ് നമ്മളിൽ ഓരോരുത്തരും. ശരീരം ഭാരം വർധിക്കുന്നതിനൊപ്പം നമ്മുടെ ആരോഗ്യ കാര്യത്തിലും അത്രയധികം പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. പലപ്പോഴും ഭാരം കൂടുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ നമ്മൾ അറിയണമെന്നില്ല. ആപ്പിൾ സിഡർ വിനിഗർ ഉപയോഗിച്ചാൽ വണ്ണം കുറയുമോ? എങ്ങനെയെന്ന് നോക്കാം..
മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ആപ്പിൾ സിഡർ വിനിഗർ വളരെ ഉപയോഗപ്രദമാണ്. മെറ്റബോളിസത്തിന്റെ അസന്തുലിതാവസ്ഥ കാരണം ഒരു വ്യക്തിയുടെ ഭാരം വർധിക്കും. ആപ്പിൾ സിഡർ വിനിഗർ ശരീരത്തിലെ മെറ്റബോളിസത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു.
ആപ്പിൾ വിനാഗിരി ഒരു വ്യക്തിയുടെ വിശപ്പ് നിയന്ത്രിക്കുന്നു. ഇതുവഴി ഭക്ഷണം കഴിക്കുന്നതിന്റെ അളവും കുറയുന്നു. അങ്ങനെ ശരീരഭാരവും നിയന്ത്രിക്കാൻ സാധിക്കും.
ആപ്പിൾ സിഡർ വിനിഗറിന്റെ ഉപയോഗം വഴി അധിക കലോറി കുറയ്ക്കാം. ഇതുമൂലം അമിതവണ്ണവും കുറയ്ക്കാം.
ആപ്പിൾ സിഡർ വിനിഗറിന്റെ ഉപയോഗങ്ങൾ
നാരങ്ങാനീരും ആപ്പിൾ വിനാഗിരിയും ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ഉച്ചയ്‌ക്കോ രാത്രിയോ കുടിക്കാം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഭാരം ക്രമേണ കുറയാൻ തുടങ്ങുകയും അതേ സമയം ഊർജ്ജം നിലനിർത്തുകയും ചെയ്യും.
ആപ്പിൾ വിനാഗിരി തേനും ചേർത്ത് ഉപയോഗിച്ചാൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം. ഇതിനായി, ആപ്പിൾ സിഡർ വിനിഗറും ഒരു സ്പൂൺ തേനും ദിവസവും വെറും വയറ്റിൽ കഴിക്കുക. ആപ്പിൾ സിഡർ വിനിഗർ വെള്ളത്തിൽ ചേർത്ത് കഴിച്ചാലും ഭാരം കുറയും.
ഗുണങ്ങൾക്കൊപ്പം ഇത് അമിതമായി ഉപയോഗിക്കുമ്പോൾ ചില പാർശ്വഫലങ്ങളും ഉണ്ട്. ഇത് അധികമായി ഉപയോഗിച്ചാൽ പല്ലുകൾക്ക് ദോഷം ചെയ്യും. ചിലർക്ക് ഇത് അലർജിയുണ്ടാക്കും. ആപ്പിൾ സിഡർ വിനിഗർ അമിതമായി കഴിക്കുന്നത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയ്ക്കുകയും പേശികളെ നശിപ്പിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...