Baldness and Hair Fall: കഷണ്ടിയുടെ ഇരയാണോ? ഷാംപൂ ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Baldness and Hair Fall:  പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമായി കാണുന്നത് ധാരാളം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നതാണ്. അതായത് വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഷാംപൂവിന്‍റെ  അശ്രദ്ധമായ ഉപയോഗം മുടിയ്ക്ക് ഏറെ ദോഷം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : May 18, 2023, 07:06 PM IST
  • പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമായി കാണുന്നത് ധാരാളം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നതാണ്. ഷാംപൂവിന്‍റെ അശ്രദ്ധമായ ഉപയോഗം മുടിയ്ക്ക് ഏറെ ദോഷം ചെയ്യും.
Baldness and Hair Fall: കഷണ്ടിയുടെ ഇരയാണോ? ഷാംപൂ ചെയ്യുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Baldness and Hair Fall: മുടി കൊഴിച്ചില്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്.  മുടി കൊഴിയുന്നതിന്‍റെ കാരണം തിരക്കാത്തവര്‍ വിരളമായിരിയ്ക്കും.  പ്രതിവിധി ആരംഭിക്കും മുന്‍പ്  എന്തുകൊണ്ടാണ് മുടി അനിയന്ത്രിതമായി കൊഴിഞ്ഞ് പോകുന്നത് എന്നതിന്‍റെ  കാരണം കണ്ടെത്തേണ്ടതുണ്ട്.  

Also Read:  Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം 
 
മുടികൊഴിച്ചിലിനുള്ള ഏറ്റവും സാധാരണമായ കാരണം മുടിയുടെയും വേരുകളുടെയും ബലഹീനതയാണ്. ഇതുമൂലം മുടി അയഞ്ഞുപോകുകയും വേരുകളിൽ നിന്ന് ഇളകി വീഴാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാല്‍, ചിലപ്പോള്‍ ഷാമ്പൂവിന്‍റെ അമിതമായതും ശരിയായ രീതിയില്‍ അല്ലാത്തതുമായ ഉപയോഗം മുടി കൊഴിച്ചിലിന് വഴി തെളിക്കും. 

Also Read:   Water and Weight loss: വെള്ളം കുടിച്ചും പൊണ്ണത്തടി കുറയ്ക്കാം....!!
 
പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമായി കാണുന്നത് ധാരാളം കെമിക്കല്‍സ് അടങ്ങിയ ഷാംപൂ അമിതമായി ഉപയോഗിക്കുന്നതാണ്. അതായത് വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഷാംപൂവിന്‍റെ  അശ്രദ്ധമായ ഉപയോഗം മുടിയ്ക്ക് ഏറെ ദോഷം ചെയ്യും. ഇത് മുടിക്ക് കേടുപാടുകൾ വരുത്തുകയും മുടി കൊഴിയാന്‍ ഇടയാക്കുകയും പിന്നീട് ക്രമേണ കഷണ്ടിയുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

അതിനാല്‍ മുടി ഷാംപൂ ചെയ്യുന്ന സമയത്ത് പല കാര്യങ്ങളും ശ്രദ്ധിക്കണം.  മുടി ഷാംപൂ ഉപയോഗിച്ച് കഴുകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമായി അറിയാം... 

നമ്മളിൽ പലരും മുടി വൃത്തിയാക്കാൻ ഷാംപൂ ഉപയോഗിക്കുന്നു. മുടിയില്‍ അടിഞ്ഞുകൂടിയ പൊടിയും അഴുക്കും ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. എന്നാൽ ഈ മുടി സംരക്ഷണം ലക്ഷ്യമിട്ട് നാം ഉപയോഗിക്കുന്ന ഷാംപൂ ചിലപ്പോള്‍ വില്ലനായി മാറാം. അതായത് ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചില മുൻകരുതലുകൾ സ്വീകരിച്ചില്ല എങ്കില്‍ ഗുണത്തിന് പകരം ദോഷമാവും സംഭവിക്കുക. 

യഥാർത്ഥത്തിൽ, ഷാംപൂ ഉപയോഗിക്കേണ്ട ശരിയായ മാർഗം പലർക്കും അറിയില്ല, അത് കാരണം പിഴവുകള്‍ സംഭവിക്കുന്നു. തുടര്‍ന്ന് അതിന്‍റെ ദോഷവശങ്ങള്‍  നമ്മുടെ സുന്ദരവും തിളങ്ങുന്നതുമായ മുടിയിൽ വരികയും കുടി കൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.  ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ സാധാരണ സംഭവിക്കുന്ന പിഴവുകള്‍ എന്തെല്ലാമാണ് എന്ന്  നോക്കാം.

ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-
 
1. വളരെ കുറച്ച് മാത്രം ഷാംപൂ ഉപയോഗിക്കുക

നമുക്കറിയാം ചിലര്‍ അധികം ഷാംപൂ ഉപയോഗിക്കുന്ന കൂട്ടത്തിലാണ്. സാധാരണയായി ഷാംപൂ പുരട്ടുമ്പോൾ, ഉണ്ടാകുന്ന പത വർദ്ധിപ്പിക്കാൻ പരിശ്രമിക്കാതെ കൂടുതല്‍ ഷാംപൂ ഉപയോഗിച്ച് എളുപ്പത്തില്‍ മുടി കഴുകാന്‍ ശ്രമിക്കും. ഇത് മുടിയ്ക്ക് ഏറെ ദോഷം ചെയ്യും. കാരണം, ഷാംപൂവില്‍ അടങ്ങിയിരിയ്ക്കുന്ന കെമിക്കല്‍സ്‌ നമ്മുടെ മുടിയ്ക്ക് ഏറെ ദോഷം ചെയ്യും.  

2. തെറ്റായ ഷാംപൂ ഉപയോഗിക്കുന്നത്

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്‍റെ തിരഞ്ഞെടുക്കല്‍ ആണ്. 
ഏത് ഷാംപൂ ആണ് നിങ്ങൾക്ക് അനുയോജ്യം എന്നത് നിങ്ങളുടെ മുടിക്ക് അനുസരിച്ചാണ് തീരുമാനിക്കുന്നത്. അല്ലാത്തപക്ഷം തെറ്റായ ഷാംപൂവിന്‍റെ ഉപയോഗം നിങ്ങളുടെ മുടി കൊഴിയാന്‍ ഇടയാക്കും. ഷാംപൂ തിരഞ്ഞെടുക്കുന്നതിന് മുന്‍പായി നിങ്ങളുടെ ശിരോചർമ്മം വരണ്ടതാണോ എണ്ണമയമുള്ളതാണോ എന്ന് നിങ്ങൾ കണ്ടെത്തേണ്ടതുണ്ട്, അതിനനുസരിച്ച് വേണം ഇത്തരം ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത്. 

3. മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്

ഷാംപൂ ചെയ്ത ശേഷം മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് ദോഷകരമാണ്. കാരണം ഇത് മുടിയുടെ പുറംതൊലിക്ക് കേടുവരുത്തും.  ഇത് മുടികൊഴിച്ചിൽ പ്രശ്‌നം വർദ്ധിപ്പിക്കുകയും പിന്നീട് കഷണ്ടിയിലേക്ക് നയിക്കുകയും ചെയ്യും. 

4. ഷാംപൂ ചെയ്യുമ്പോള്‍ മൃദുവായി മസാജ് ചെയ്യുക 

മുടിയിൽ ഷാംപൂ പുരട്ടുമ്പോൾ വളരെ മൃദുവായി അത് തലയോട്ടിയില്‍ തേയ്ക്കാന്‍ ശ്രദ്ധിക്കണം. കാരണം, വേഗത്തില്‍  ഷാംപൂ തേച്ചു പിടിപ്പിക്കുന്നത് നമ്മുടെ മുടിക്ക് കേടുവരുത്തും. കഷണ്ടി ഒഴിവാക്കാൻ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് മൃദുവായി ഷാംപൂ ചെയ്യുക എന്നത്. 

ഷാംപൂ ചെയ്യുമ്പോള്‍ വരുത്തുന്ന പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട് എങ്കിലും  എല്ലാറ്റിനും ഉപരിയായി മുടി കൊഴിച്ചിലിനുള്ള യഥാര്‍ത്ഥ കാരണം കണ്ടെത്തുക എന്നതാണ് പ്രധാനം. പ്രതിവിധി കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്. കൂടാതെ, മുടി കൊഴിച്ചിലിന്  ലഭ്യമായ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ് ഏറ്റവും ഉത്തമം. അവ ഉപയോഗിക്കാനും എളുപ്പമാണ്, ഒപ്പം ഗുണകരവും ലാഭകരവുമാണ്‌.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News