Bald: നേരത്തെ കഷണ്ടിയായിത്തുടങ്ങിയോ? മുടി തഴച്ചുവളരാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

Hair Fall Problem: പ്രായവും പാരമ്പര്യവും പോലെയുള്ള ചിലരെ ഒഴുച്ചുനിർത്തിയാലും, മുടി കൊഴിയുന്നതിൽ, നിങ്ങളുടെ പോഷകാഹാരമാണ് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകം.

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 02:31 PM IST
  • രോമകൂപങ്ങളുടെ വളർച്ചാ ചക്രം ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിനുകളെയും ധാതുക്കളെയും ആശ്രയിച്ചിരിക്കുന്നു
  • ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലിന് കാരണമാകും
Bald: നേരത്തെ കഷണ്ടിയായിത്തുടങ്ങിയോ? മുടി തഴച്ചുവളരാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഭൂരിഭാ​ഗം പേരും ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രായം, ആരോ​ഗ്യം, ജനിതകശാസ്ത്രം, പാരിസ്ഥിതിക സമ്പർക്കം, ലഹരി ഉപയോ​ഗം, മരുന്നുകളുടെ ഉപയോ​ഗം, ഭക്ഷണക്രമം എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്നുണ്ട്. പ്രായവും പാരമ്പര്യവും പോലെയുള്ള ചിലരെ ഒഴുച്ചുനിർത്തിയാലും, മുടി കൊഴിയുന്നതിൽ, നിങ്ങളുടെ പോഷകാഹാരമാണ് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ഘടകം.

രോമകൂപങ്ങളുടെ വളർച്ചാ ചക്രം ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിനുകളെയും ധാതുക്കളെയും ആശ്രയിച്ചിരിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിൽ ബയോട്ടിൻ, റൈബോഫ്ലേവിൻ, ഇരുമ്പ്, വിറ്റാമിനുകൾ ബി 12, ഡി, ബയോട്ടിൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ കുറവുമായി മുടികൊഴിച്ചിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. പോഷകാഹാരത്തിന്റെ അപര്യാപ്തതയെ തുടർന്നാണ് നിങ്ങൾക്ക് കഷണ്ടി വരുന്നതെങ്കിൽ, ചില വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.

ALSO READ: Peanut Health Benefits: ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നം; നിലക്കടലയുടെ ​ഗുണങ്ങളറിയാം

മുടിയുടെ വളർച്ചയെ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇവയാണ്:

ചീര: ആരോഗ്യമുള്ള മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, സി എന്നിവയുടെ മികച്ച ഉറവിടമാണ് ചീര. ചില പോഷകങ്ങളുടെ അഭാവം മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം.

അവോക്കാഡോ: അവോക്കാഡോയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റ് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. സ്ട്രെസ് മുടി കൊഴിച്ചിലിന് കാരണമാകും.

മധുരക്കിഴങ്ങ്: സെബം ഉൽപാദനത്തിലും മുടിയുടെ വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ എ മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയ്ക്ക് ​ഗുണം ചെയ്യും.

ബെറിപ്പഴങ്ങൾ: വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങൾ. ഇത് മുടിയുടെ വളർച്ചയെ സഹായിക്കും. ഉദാഹരണത്തിന്, സ്ട്രോബെറി വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്, ഇത് കൊളാജൻ രൂപീകരണത്തിനും ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ബെറിപ്പഴങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.

മുട്ട: മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നിർണായകമായ ബയോട്ടിൻ, പ്രോട്ടീൻ എന്നീ പോഷകങ്ങൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളുടെ അഭാവം മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News