Ayurveda Tips: ഏലക്ക നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണോ? ഗുണങ്ങൾ

 വയറു വേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഏലയ്ക്ക തന്നെ പെട്ടെന്നൊരു പോംവഴി

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 01:55 PM IST
  • ആയുർവേദം പറയുന്നത് പ്രകാരം എലയ്ക്ക ഗുണങ്ങളുടെ കലവറയാണ്
  • ഭക്ഷണ രുചിയിൽ തൻറേതായ സ്ഥാനം ഏലക്കയ്ക്കുണ്ട്
  • വയറു വേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഏലയ്ക്ക തന്നെ പെട്ടെന്നൊരു പോംവഴി
Ayurveda Tips: ഏലക്ക നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണോ? ഗുണങ്ങൾ

ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഏലയ്ക്ക. ഭക്ഷണ രുചിയിൽ തൻറേതായ സ്ഥാനം ഏലക്കയ്ക്കുണ്ട്. ആയുർവേദം പറയുന്നത് പ്രകാരം എലയ്ക്ക ഗുണങ്ങളുടെ കലവറയാണ്.

ഏലക്കയുടെ ഗുണങ്ങളും ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നും ആയുർവേദ വിദഗ്ധൻ ഡോക്ടർ ഡിക്സ ഭാവസർ തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെക്കുന്നു.  ആയുർവേദ വിധി പ്രകാരം ത്രിദോഷങ്ങളായ വാത,പിത്ത,കഫ ശല്യങ്ങൾക്ക് ഏറ്റവും മല്ല മരുന്നാണ് ഏലയ്ക്ക. വയറു വേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഏലയ്ക്ക തന്നെ പെട്ടെന്നൊരു പോംവഴി. കൃത്യമായ ദഹന പ്രക്രിയക്കും ഏലയ്ക്ക സഹായിക്കുന്നുവെന്നും ഡിക്സ ഭാവസർ തൻറെ പോസ്റ്റിൽ പറയുന്നു.

ഏലക്കയുടെ ഗുണങ്ങൾ 

1.ഒരു മികച്ച ആന്റിഓക്‌സിഡന്റ് ആയതിനാൽ, രക്തസമ്മർദ്ദം, ആസ്ത്മ, ദഹനക്കേട്, തുടങ്ങിയ പല രോഗങ്ങൾക്കും ഏലയ്ക്ക ഉപയോഗിക്കുന്നു.
2. ഇത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
3.രുചിയും ദഹനവും മെച്ചപ്പെടുത്തുന്നു.
4. ഛർദ്ദി, വായ് നാറ്റം,ഗ്യാസ്ട്രൈറ്റിസ്,അമിതമായ ദാഹം എന്നിവക്കെല്ലാം എലയ്ക്ക നല്ല മരുന്നാണ്
5.  വെറുതെ വായിലിട്ട് ചവച്ചാലും അതും ഗുണം തന്നെ

എങ്ങനെ ഉപയോഗിക്കാം

വിവിധ രീതികളിൽ ഏലം എങ്ങനെ കഴിക്കാം എന്ന് ഡോ ഡിക്സ പോസ്റ്റിൽ വിശദീകരിക്കുന്നു. ഒരു ചെറിയ കഷണം നിങ്ങളുടെ സാധാരണ ചായയിൽ ചേർക്കാം. ഏലയ്ക്കാ പൊടി 250 – 500 മില്ലിഗ്രാം അളവിൽ നെയ്യോ തേനോ ചേർത്ത് കഴിക്കാം. വായ്‌നാറ്റം പ്രശ്‌നമോ വയറിളക്കമോ ഉള്ള സന്ദർഭങ്ങളിൽ ഏലയ്ക്ക ചവച്ചോ വായ്ക്കുള്ളിൽ വച്ചോ സാവധാനം വിഴുങ്ങാം.

ഭക്ഷണത്തിന് 1 മണിക്കൂർ മുമ്പ് ഏലക്ക ചായ ദിവസത്തിൽ രണ്ടുതവണ-മൂന്ന് തവണ കുടിക്കുക. വിശപ്പ് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഭക്ഷണം ശരിയായി ദഹിപ്പിക്കാനും ഇത് വഴി സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News