Glaucoma: നിങ്ങൾ നാൽപ്പതുകൾ പിന്നിട്ടോ; ​ഗ്ലോക്കോമയെ തടയാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

Eye health problems: ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കാഴ്ചയാണ്. വളരെ ശ്രദ്ധ ആവശ്യമുള്ള ശരീരത്തിലെ ഏറ്റവും സെൻസിറ്റീവും സങ്കീർണ്ണവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകൾ എന്ന് ആളുകൾ പലപ്പോഴും മറക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 23, 2022, 11:21 AM IST
  • ഗ്ലോക്കോമ പോലുള്ള കാഴ്ച സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ പതിവ് പരിശോധനകളും സ്ക്രീനിംഗുകളും വ്യായാമങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്
  • നിങ്ങൾക്ക് വളരെ ആരോഗ്യകരവും സാധാരണവുമായ കാഴ്ചയുണ്ടെങ്കിൽപ്പോലും, ജനിത ഘടകങ്ങൾ, കുടുംബ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങൾ കാരണം ഒരു നിശ്ചിത പ്രായത്തിന് ശേഷം നിങ്ങൾക്ക് ഗ്ലോക്കോമ ഉണ്ടായേക്കാം
  • നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഗ്ലോക്കോമയുടെ ചരിത്രമുണ്ടെങ്കിൽ നിങ്ങൾക്കും അപകടസാധ്യതയുണ്ട്
Glaucoma: നിങ്ങൾ നാൽപ്പതുകൾ പിന്നിട്ടോ; ​ഗ്ലോക്കോമയെ തടയാൻ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

​ഗ്ലോക്കോമ: പ്രായം നാൽപ്പതുകൾ പിന്നിടുമ്പോൾ ആളുകൾ അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുന്നു. ഇരുപതുകളുടെ തുടക്കത്തിലോ മുപ്പതുകളുടെ തുടക്കത്തിലോ ഉള്ള ആരോ​ഗ്യാവസ്ഥയല്ല നാൽപ്പതുകളുടെ തുടക്കത്തിലെന്ന വസ്തുത നമുക്കെല്ലാവർക്കും അറിയാം. നാൽപ്പതുകളിൽ നിന്ന് നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തിയില്ലെങ്കിൽ, ആരോ​ഗ്യാവസ്ഥ വളരെ പെട്ടെന്ന് മോശമാകും. ചില ആളുകൾ ആരോഗ്യകരമായ ജീവിതശൈലി കൃത്യമായി പിന്തുടരുന്നില്ലെങ്കിലും നാൽപ്പതുകളിൽ അവർക്ക് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുള്ള സമയമാണ്.

ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കാഴ്ചയാണ്. വളരെ ശ്രദ്ധ ആവശ്യമുള്ള ശരീരത്തിലെ ഏറ്റവും സെൻസിറ്റീവും സങ്കീർണ്ണവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകൾ എന്ന് ആളുകൾ പലപ്പോഴും മറക്കുന്നു. പ്രായം കൂടുന്തോറും നമ്മുടെ കാഴ്ചശക്തി മോശമാകാൻ തുടങ്ങും. അതിനാൽ, ഗ്ലോക്കോമ പോലുള്ള കാഴ്ച സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ പതിവ് പരിശോധനകളും സ്ക്രീനിംഗുകളും വ്യായാമങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് വളരെ ആരോഗ്യകരവും സാധാരണവുമായ കാഴ്ചയുണ്ടെങ്കിൽപ്പോലും, ജനിത ഘടകങ്ങൾ, കുടുംബ ചരിത്രം തുടങ്ങിയ മറ്റ് ഘടകങ്ങൾ കാരണം ഒരു നിശ്ചിത പ്രായത്തിന് ശേഷം നിങ്ങൾക്ക് ഗ്ലോക്കോമ ഉണ്ടായേക്കാം. നിങ്ങളുടെ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഗ്ലോക്കോമയുടെ ചരിത്രമുണ്ടെങ്കിൽ നിങ്ങൾക്കും അപകടസാധ്യതയുണ്ട്. ഭക്ഷണക്രമം, ജീവിതശൈലി തുടങ്ങിയ മറ്റ് ഘടകങ്ങളും ഈ രോഗത്തിന്റെ സാധ്യതയിൽ പ്രധാന പങ്ക് വഹിക്കുന്നു.

ALSO READ: Food For Anti Ageing: വാർധക്യം വേ​ഗത്തിലെത്താതെ നോക്കാം... ഈ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിന്റെ ഭാ​ഗമാക്കാം

ഗ്ലോക്കോമയുടെ സാധ്യത കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പതിവായി നിങ്ങളുടെ ഡോക്ടറെ സമീപിച്ച് കാഴ്ച പരിശോധന നടത്തുക: ഡോക്ടറെ സന്ദർശിച്ച് പതിവ് കാഴ്ച പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഗ്ലോക്കോമ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കും. ഇത് ചികിത്സിച്ച് മാറ്റാൻ സാധിക്കാത്ത കാഴ്ച വൈകല്യമാണ്. എന്നാൽ, കൃത്യസമയത്ത് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കിയാൽ ​ഗ്ലോക്കോമയുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ സാധിക്കും.

ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുക: മോശം ആരോ​ഗ്യശീലങ്ങൾ മാറ്റി ആരോ​ഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും നിങ്ങൾക്ക് 40 അല്ലെങ്കിൽ 40 വയസ്സിന് മുകളിലായിരിക്കുന്ന സമയത്ത് ആരോ​ഗ്യകരമായ ജീവിതശൈലിയിലേക്ക് മാറേണ്ടത് വളരെ പ്രധാനമാണ്. ആരോ​ഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

വ്യായാമം ചെയ്യുന്നത് ശീലമാക്കുക: വ്യായാമം നിങ്ങളുടെ കാഴ്ചയുടെ ആരോഗ്യത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കും. ​എന്നാൽ, നിലവിൽ ​ഗ്ലോക്കോമ ഉള്ളവർ ചില വ്യായാമങ്ങൾ ചെയ്യരുത്. അതിനാൽ, ഡോക്ടറെ സമീപിച്ച് കൃത്യമായ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം വ്യായാമത്തിൽ ഏർപ്പെടുക.

ALSO READ: Almond oil for skin care: ശൈത്യകാലത്ത് ചർമ്മ സംരക്ഷണത്തിന് മികച്ചത്.... ബദാം എണ്ണ ഇങ്ങനെ ഉപയോ​ഗിക്കാം

ആരോഗ്യകരമായ ഭാരം നിലനിർത്തുക: ബോഡി മാസ് ഇൻഡക്സുകൾ (ബിഎംഐ) ഉയരുന്നത് ഗ്ലോക്കോമയുടെ സാധ്യത വർധിപ്പിക്കും. ശരീരഭാരം വർധിക്കാതിരിക്കാനും ആരോ​ഗ്യകരമായി നിലനിർത്താനും വളരെ ശ്രദ്ധിക്കണം.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക: ​ഗ്ലോക്കോമ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നത്. മാതളനാരങ്ങ, ക്രാൻബെറി, ഫ്ളാക്സ് സീഡുകൾ, ബ്ലാക്ക് ആൻഡ് ഗ്രീൻ ടീ, അക്കായ് ബെറികൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ച ശക്തി മികച്ചതാക്കുകയും വിവിധ കാഴ്ച വൈകല്യങ്ങളും നേത്രരോ​ഗങ്ങളും വരുന്നത് തടയുകയും ചെയ്യും. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കണ്ണുകളുടെ ആരോ​ഗ്യത്തിന് മികച്ചതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News