ചർമ്മസംരക്ഷണത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യങ്ങളിൽ ഒന്നാണ് കറ്റാർ വാഴ. 96 ശതമാനം വെള്ളം അടങ്ങിയ ഒരു ഔഷധ സസ്യമാണിത്. അതിന്റെ മോയ്സ്ചറൈസിംഗ്, രോഗശാന്തി ഗുണങ്ങൾ കണക്കിലെടുത്ത് ഇത് ചർമ്മ സംരക്ഷണത്തിന് വേണ്ടി കൂടുതലായി ഉപയോഗിക്കുന്നു. ഇത് ദിവസവും മുഖത്ത് പുരട്ടിയാൽ ചർമ്മത്തിന് ആരോഗ്യം ലഭിക്കും. അതിന് ഏറ്റവും അനുോജ്യമായ സമയം രാത്രിയാണ്. കാരണം രാത്രിയിൽ കറ്റാർവാഴ മുഖത്ത് പുരട്ടിയാൽ അടുത്ത ദിവസം മുഴുവൻ മുഖത്ത് സ്വാഭാവിക തിളക്കം കാണാം.
കറ്റാർ വാഴ മുഖത്ത് എങ്ങനെ പുരട്ടാം
കറ്റാർ ഇലയിൽ നിന്ന് ജെൽ എടുത്ത് മുഖത്ത് പുരട്ടാം അല്ലെങ്കിൽ മാർക്കറ്റിൽ നിന്ന് കറ്റാർ വാഴ ജെൽ വാങ്ങി മുഖത്ത് പുരട്ടാം.
മഞ്ഞളും കറ്റാർവാഴയും
തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനായി കറ്റാർവാഴയ്ക്കൊപ്പം മഞ്ഞളും ചേർക്കുക. മഞ്ഞളിന്റെ ഔഷധഗുണങ്ങൾ ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. മുഖക്കുരു മുതൽ ടാനിംഗ് വരെയുള്ള പ്രശ്നങ്ങൾക്ക് മഞ്ഞൾ ഉപയോഗിക്കുന്നു. അതിനാൽ ആദ്യം അൽപ്പം കറ്റാർവാഴ ജെൽ എടുക്കുക, അതിലേക്ക് ഒരു നുള്ള് മഞ്ഞൾ ചേർക്കുക. . ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പതുക്കെ തടവുക. 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.. മുഖം തിളങ്ങും.
ALSO READ: ഗുണങ്ങളുടെ കലവറ, കുരുമുളകിനെ ഒഴിവാക്കരുത്
കറ്റാർ വാഴയും റോസ് വാട്ടറും
രാത്രിയിൽ മിക്ക ആളുകളും റോസ് വാട്ടർ മുഖത്ത് പുരട്ടാറുണ്ട്, എന്നാൽ കറ്റാർവാഴ റോസ് വാട്ടറുമായി കലർത്തിയാൽ അതിന്റെ ഫലം വർദ്ധിപ്പിക്കാം. നിങ്ങളുടെ കൈപ്പത്തിയിൽ കറ്റാർ വാഴ ജെൽ എടുത്ത് അതിൽ കുറച്ച് തുള്ളി റോസ് വാട്ടർ ചേർക്കുക. ഇത് മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മ പ്രശ്‌നങ്ങൾ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
കറ്റാർ വാഴ ഫേസ് മാസ്‌ക്
കറ്റാർ വാഴ ഫേസ് മാസ്‌ക് മുഖത്ത് പുരട്ടാം. ഇത് ഉണ്ടാക്കുന്നതിനായി നിങ്ങൾ ഒരു പാത്രത്തിൽ കുറച്ച് കറ്റാർ വാഴ ജെൽ എടുത്ത് അതിൽ തുല്യ അളവിൽ തേൻ ചേർക്കുക. നിങ്ങൾക്ക് വേണമെങ്കിൽ, ഈ മിശ്രിതത്തിലേക്ക് കുക്കുമ്പർ ജ്യൂസ് ചേർത്ത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം മുഖം കഴുകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...