മലപ്പുറം: അമീബിക്ക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ദ്രുതകർമസേന രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും മെഡിക്കൽ ഓഫീസർ കൺവീനറുമായാണ് ദ്രുതകർമസേന രൂപീകരിച്ചത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ മാസ്റ്ററുടെ നേതൃത്വത്തിൽ 18-ാം വാർഡിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജെ.എച്ച്.ഐമാർ ജെ.പി.എച്ച്.എൻ ആശാപ്രവർത്തകർ എന്നിവർ എട്ട് ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
പനി നിരീക്ഷണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തി. പനി കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രദേശത്ത് രോഗപ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി മൈക്ക് പ്രചാരണം നടത്തി. പ്രദേശത്തെ വീടുകളിൽ നിന്ന് അഞ്ച് പേരാണ് മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്കെത്തിയത്. ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഇല്ല. ഇവർ ആരോഗ്യ പ്രവർത്തകരുടേയും ആശാ പ്രവർത്തകരുടേയും നിരീക്ഷണത്തിലാണ്.
രോഗബാധയുണ്ടായെന്നു കരുതുന്ന പാറക്കൽ കടവിൽ നിന്ന് ജല സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും പുഴയിലും മലിന ജലാശയങ്ങളിലും യാതൊരു കാരണവശാലും ഇറങ്ങുകയോ, അവയിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യാൻ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകി.
ALSO READ: വേനൽ കനക്കുന്നു; മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ജില്ലയിലെ എല്ലാ നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് നിർദ്ദേശം നൽകുന്നതിനും ഇക്കാര്യം ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജോയിൻ ഡയറക്ടർ മുഖേന അറിയിപ്പ് നൽകിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.