Guava: ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ കാൻസ‍ർ പ്രതിരോധം വരെ; നിരവധിയാണ് പേരക്കയുടെ ​ഗുണങ്ങൾ

Benefits Of Guava: പല്ല് വേദന, മോണ രോ​ഗങ്ങൾ, വായ്നാറ്റം എന്നിവയെ ചെറുക്കുന്നതിന് പേരയുടെ ഇല മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 10:52 AM IST
  • പേരക്കയിൽ വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്
  • ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ പ്രമേഹം, കൊളസ്ട്രോൾ, കാന്‍സൻ എന്നിവയെ പ്രതിരോധിക്കുന്നത് വരെ നിരവധി ​ഗുണങ്ങളാണ് പേരക്കയ്ക്കുള്ളത്
Guava: ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നത് മുതൽ കാൻസ‍ർ പ്രതിരോധം വരെ; നിരവധിയാണ് പേരക്കയുടെ ​ഗുണങ്ങൾ

പേരക്കയുടെ ആരോഗ്യ ഗുണങ്ങൾ: നിരവധി ​ആരോ​ഗ്യ​ഗുണങ്ങളുള്ള പഴമാണ് പേരക്ക. ഇത് മാംസളവും മൃദുവും പാകമാകുമ്പോൾ സ്വാദിഷ്ടവുമാണ്. ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ പ്രമേഹം, കൊളസ്ട്രോൾ, കാന്‍സൻ എന്നിവയെ പ്രതിരോധിക്കുന്നത് വരെ നിരവധി ​ഗുണങ്ങളാണ് പേരക്കയ്ക്കുള്ളത്. പേരക്കയിൽ വൈറ്റമിൻ എ, സി, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവ മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരക്കയിലുണ്ട്. പേരയുടെ കായും ഇലയും തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നു. പല്ല് വേദന, മോണ രോ​ഗങ്ങൾ, വായ്നാറ്റം എന്നിവയെ ചെറുക്കുന്നതിന് പേരയുടെ ഇല മികച്ചതാണ്. പേരക്കയുടെ വിവിധ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു: വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പേരക്ക. ഇത് രോ​ഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി ഒരു സ്വാഭാവിക ആന്റിഹിസ്റ്റാമൈൻ ആണ്, ഇത് കോശജ്വലന പ്രക്രിയയിൽ പുറത്തുവിടുന്ന ഹിസ്റ്റാമൈൻസ് എന്ന തന്മാത്രകളുടെ അളവ് കുറയ്ക്കുന്നതിലൂടെ ശ്വസന അലർജികളെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ALSO READ: Black Tea On An Empty Stomach: അതിരാവിലെ വെറുംവയറ്റിൽ കട്ടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയണം

തലച്ചോറിന്റെ ആരോ​ഗ്യം: തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ എല്ലാ വിറ്റാമിനുകളും പേരക്കയിൽ അടങ്ങിയിട്ടുണ്ട്. പേരക്കയിൽ വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

ഹോർമോൺ നില മെച്ചപ്പെടുത്തുന്നു: ഹോർമോണുകളുടെ ഉൽപാദനത്തിനും ആഗിരണത്തിനും ആവശ്യമായ പ്രധാന ധാതുവായ ചെമ്പ് പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു.

ക്യാൻസറിനെ പ്രതിരോധിക്കുന്നു: പേരക്കയിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങൾക്ക് നേരിട്ടുണ്ടാകുന്ന കേടുപാടുകൾ തടയുന്നു. ആന്റിഓക്‌സിഡന്റ് ഫലമില്ലാതെ, ചുറ്റുമുള്ള ഫ്രീ റാഡിക്കലുകളാൽ കോശങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ കാൻസറുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്.

ALSO READ: Cancer screening portal: കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി

പ്രമേഹരോ​ഗികൾക്ക് മികച്ചത്: വളരെ പ്രധാനപ്പെട്ട രണ്ട് വശങ്ങൾ പേരയ്ക്കയെ പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഒരു പഴമാക്കി മാറ്റുന്നു. ഒന്നാമതായി, ഇത് നാരുകളാൽ സമ്പന്നമാണ്, രണ്ടാമതായി, ഇതിന് വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഈ രണ്ട് ഗുണങ്ങളും സഹായിക്കും.

ചർമ്മത്തെ ആരോഗ്യമുള്ളതാക്കുന്നു: പേരക്കയിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നു. വാർധക്യം അനിവാര്യതയാണ്. എന്നാൽ, വാർധക്യസഹജമായ ചർമ്മ പ്രശ്നങ്ങളിൽ നിന്ന് പേരക്ക ഒരുപരിധിവരെ സംരക്ഷണം നൽകും.

മലബന്ധം കുറയ്ക്കുന്നു: പ്രധാനമായും ഭക്ഷണത്തിലെ നാരുകളുടെ അഭാവം മൂലമാണ് മലബന്ധം ഉണ്ടാകുന്നത്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ദഹനം മികച്ചതാക്കുന്നു. പേരക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.

ALSO READ: Dry Shampoo: എന്താണ് ഡ്രൈ ഷാംപൂ? ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുമോ?

കണ്ണുകളുടെ ആരോ​ഗ്യത്തിന്: കാരറ്റ് പോലെ വിറ്റാമിൻ എയുടെ ഗുണം പേരക്കയിൽ ഇല്ല, എന്നിരുന്നാലും പോഷകങ്ങളുടെ ഒരു മികച്ച ഉറവിടമാണ് പേരക്ക. പ്രതിദിനം ശുപാർശ ചെയ്യുന്ന വിറ്റാമിൻ എ ഉപഭോഗം നിറവേറ്റാനും നിങ്ങളുടെ കണ്ണുകളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താനും പേരക്ക സഹായിക്കുന്നു.

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ സഹായിക്കുന്നു: പേരക്കയിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി-9 ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ​ഗർഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ്. അതിനാൽ, നവജാതശിശുക്കളെ ന്യൂറോളജിക്കൽ ഡിസോർഡറുകളിൽ നിന്ന് സംരക്ഷിക്കാൻ ഗർഭിണികൾക്ക് ആവശ്യമായ പോഷകങ്ങൾ പേരക്കയിൽ നിന്ന് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News