Benefits of Fenugreek Tea: നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണോ? (lose weight) എന്നാൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഇവിടെ നമുക്ക് ഉലുവ ചായയുടെ ഗുണങ്ങൾ (benefits of fenugreek tea) എന്തൊക്കെയെന്ന് നോക്കാം..
ഉലുവ (fenugreek) ചായ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. ഉലുവയിൽ നിരവധി ഗുണങ്ങളുണ്ട്. അത് ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
Also Read: Fenugreek and Onion Benefits: പുരുഷന്മാർ ഉള്ളിയും ഉലുവയും ഈ രീതിയിൽ ഉപയോഗിക്കൂ, ഫലം നിശ്ചയം
പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾത്താനി പറയുന്നതനുസരിച്ച് ഉലുവയിൽ (Fenugreek seeds) ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്. പഞ്ചസാരയുടെ അളവ് നിലനിർത്താനും (sugar level maintenance) നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
ഉലുവ നിങ്ങളുടെ ശരീരത്തിലെ ഇൻസുലിൻ വർദ്ധിക്കുന്നത് തടയുന്നു. അതുകൊണ്ട് നിങ്ങളുടെ പതിവ് ചായ അല്ലെങ്കിൽ കോഫിക്ക് പകരം ഉലുവ ചായ കുടിക്കുക. ഇതിലൂടെ അമിതവണ്ണം, പ്രമേഹം (diabetes) തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാൻ കഴിയും.
Also Read: Jeera Water Side Effect: നിങ്ങൾക്ക് ഈ അസുഖമുണ്ടെങ്കിൽ ജീരക വെള്ളം കുടിക്കരുത്, സ്ഥിതി വഷളാകും
ഉലുവ ചായ എങ്ങനെ ഉണ്ടാക്കാം (how to make fenugreek tea)
1. ഉലുവ ചായ ഉണ്ടാക്കാൻ ഒരു സ്പൂൺ ഉലുവപ്പൊടി എടുക്കുക.
2. ഈ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക
3. ശേഷം ഇത് അരിച്ചെടുത്ത് അതിലേക്ക് നാരങ്ങാ നീര് ചേർക്കുക.
4. നിങ്ങൾക്ക് വേണമെങ്കിൽ ഉലുവ രാത്രിയിൽ കുതിർക്കാൻ ഇട്ടശേഷം രാവിലെ ആ വെള്ളം തിളപ്പിച്ചശേഷം തുളസിയില ചേർത്ത് കുടിക്കാം
5. ഉലുവ ചായ ഫിൽട്ടർ ചെയ്തശേഷം അതിൽ കുറച്ച് തേൻ ചേർക്കുക.
6. അതിനുശേഷം ഉലുവ ചായകുടിക്കാം
ഉലുവ ചായയുടെ ഗുണങ്ങൾ (benefits of fenugreek tea)
ഉലുവയുടെ ചായ കുടിക്കുന്നത് ഉപാപചയ പ്രക്രിയ സുഗമമാക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
Also Read: Belly Fat Loss Tips: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ 2 പാനീയങ്ങൾ കുടിക്കൂ, വയറിലെ കൊഴുപ്പ് ഉരുകും
1. ഉലുവ ചായ കുടിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, മലബന്ധം എന്നിവയിൽ നിന്ന് മോചനം നൽകുന്നു.
2. ശരീരത്തിൽ ആസിഡ് റിഫ്ലെക്സ് പോലെ പ്രവർത്തിക്കുന്ന ആന്റാസിഡുകൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്.
3. ഉലുവ ചായ വയറിലെ അൾസർ പ്രശ്നം ഒഴിവാക്കുന്നു.
4. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മലബന്ധം ഒഴിവാക്കുന്നു.
5. ഉലുവ ചായ കുടിക്കുന്നത് കല്ലുകളുടെ പ്രശ്നം ഒഴിവാക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...