Food Tips: കുട്ടികൾക്ക് ക്യാരറ്റ് കൊടുക്കാൻ പ്രായം നോക്കണോ? അറിയേണ്ടതെല്ലാം

വൈറ്റമിൻറെ കലവറ കൂടിയാണ് കാരറ്റ്. ശരീരത്തിൽ ഉണ്ടാവുന്ന കുട്ടികളുടെ മുറിവുകൾ ഉണക്കാൻ ക്യാരറ്റ് ഒരു മികച്ച പച്ചക്കറിയാണ്. ഇത് കൊണ്ട് തന്നെ ക്യാരറ്റ് കുട്ടികൾക്ക് കൊടുക്കാൻ മടിക്കേണ്ട.

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 05:28 PM IST
  • കാലാവസ്ഥ മാറുന്നതിനനുസരിച്ച് കുട്ടികൾക്ക് പെട്ടെന്ന് അസുഖം വരുന്നു
  • കാരറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം
  • ക്യാരറ്റിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്
Food Tips: കുട്ടികൾക്ക് ക്യാരറ്റ് കൊടുക്കാൻ പ്രായം നോക്കണോ? അറിയേണ്ടതെല്ലാം

Carrots For Babies Benefits: വെറുതേ ഒരു കാരറ്റ് ഉപ്പേരി മുതൽ പുഡ്ഡിംഗ് വരെ വീട്ടി നമ്മൾ ഉണ്ടാക്കുന്നതാണ്.പലതരത്തിൽ പാകം ചെയ്യുന്ന കാരറ്റ് എല്ലാവർക്കും ഇഷ്ടമാണ്. ഇത് പല വിധത്തിൽ ആരോഗ്യത്തിന് മാത്രമല്ല, രുചിയിലും അത്ഭുതകരമാണ്. നേരത്തെ ഇത് ശൈത്യകാലത്താണ് കഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഇത് എല്ലാ സീസണിലും എല്ലാ നഗരങ്ങളിലും ലഭ്യമാണ്. 

ഇവിടെ നമ്മൾ പരിശോധിക്കുന്നത് കാരറ്റിന്റെ ഗുണങ്ങളെക്കുറിച്ചും ഏത് പ്രായത്തിൽ കുട്ടികൾക്ക് ഇത് നൽകാമെന്നുമാണ്.  വളരെ പ്രധാനപ്പെട്ട കാര്യമാണ് കുട്ടികൾക്ക് കാരറ്റ് നൽകുന്നത് സംബന്ധിച്ചുള്ളത്.

ALSO READ: Monkeypox: എത്ര തരം മങ്കിപോക്സ് രോഗങ്ങളുണ്ട്? രോഗം വളർത്ത് മൃഗങ്ങളിലേക്ക് പകരുമോ?

പറ്റിയ പ്രായം

8 മാസം മുതൽ ചെറിയ കുട്ടികൾക്ക് ക്യാരറ്റ് നൽകാം. കാരറ്റിന്റെ ഗുണങ്ങളെക്കുറിച്ച് അവരെ പരിചയപ്പെടുത്താനുള്ള ശരിയായ പ്രായമാണിത്. കുട്ടികളുടെ ഭക്ഷണമെന്ന നിലയിൽ, നിങ്ങൾക്ക് ഇത് തിളപ്പിച്ച് അല്ലെങ്കിൽ വേവിച്ച് കുഴമ്പു രൂപത്തിൽ അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മികച്ച ഗുണങ്ങളായിരിക്കും ഇത് വഴി ലഭിക്കുക

ക്യാരറ്റിൻറെ ഗുണങ്ങൾ

വൈറ്റമിൻറെ കലവറ കൂടിയാണ് കാരറ്റ്. ശരീരത്തിൽ ഉണ്ടാവുന്ന കുട്ടികളുടെ മുറിവുകൾ ഉണക്കാൻ ക്യാരറ്റ് ഒരു മികച്ച പച്ചക്കറിയാണ്. ഇത് കൊണ്ട് തന്നെ ക്യാരറ്റ് കുട്ടികൾക്ക് കൊടുക്കാൻ മടിക്കേണ്ട.

പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു
 
കാലാവസ്ഥ മാറുന്നതിനനുസരിച്ച് കുട്ടികൾക്ക് പെട്ടെന്ന് അസുഖം വരുന്നു. ഇത്തരം സാഹചര്യത്തിൽ, കാരറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താം. ക്യാരറ്റ് കഴിക്കുന്നത് വഴി രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളും ലിംഫോസൈറ്റുകളും  പ്രവർത്തനം സുഗമമാകുന്നു.

ALSO READ: Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

കാഴ്ചയ്ക്ക് നല്ലതാണ്

ക്യാരറ്റിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങളും കാഴ്ചശക്തിക്ക് ആവശ്യമാണ്. ഇത്  കണ്ണിലെ റെറ്റിനയുടെ വളർച്ചയെ സഹായിക്കുന്നു. കുട്ടികളുടെ കാഴ്ച ദുർബലമാണെങ്കിൽ അല്ലെങ്കിൽ കാഴ്ച വർദ്ധിപ്പിക്കാൻ കുട്ടികളുടെ ഭക്ഷണത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News