മനസ്സും ശരീരവും കൂളാക്കാം; 5 കിടിലം റോഡ് ട്രിപ്പുകൾ

 യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ച് സത്യവുമാണ്

Written by - ഗോവിന്ദ് ആരോമൽ | Last Updated : May 25, 2022, 05:43 PM IST
  • ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യാം
  • 5 മനോഹരമായ റൂട്ടുകള്‍ പരിചയപ്പെടാം
  • മഞ്ഞും മഴയും ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ യാത്ര
മനസ്സും ശരീരവും കൂളാക്കാം; 5 കിടിലം റോഡ് ട്രിപ്പുകൾ

ദൈവത്തിന്‍റെ സ്വന്തം നാടായി തന്നെയാണ് മറുനാടുകളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ പലപ്പോഴും കേരളത്തെ കാണുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും കാലാവസ്ഥയും പച്ചപ്പും കണ്ണിനു വിരുന്നാകുന്ന കാഴ്ചകളുമെല്ലാം നിറഞ്ഞ കേരളം ഏതു സീസണിലും യാത്രയ്ക്ക് പറ്റിയ സ്ഥലം തന്നെയാണ്. ലക്ഷ്യമല്ല, യാത്രയാണ് പ്രധാനം എന്ന കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ച് സത്യവുമാണ്; ഏതു വഴിയിലൂടെ പോയാലും എണ്ണിയാലൊടുങ്ങാത്തത്ര മനോഹര കാഴ്ചകള്‍ യാത്രികരെ കാത്തിരിക്കും. അതുകൊണ്ടുതന്നെ, റോഡ്‌ ട്രിപ്പുകള്‍ക്കും,സോളോ ബൈക്ക് ട്രിപ്പുകൾക്കും ഏറെ അനുയോജ്യമാണ് കേരളം.  ബൈക്കിലും കാറിലുമെല്ലാം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ 5 മനോഹരമായ റൂട്ടുകള്‍ നമുക്ക് പരിചയപ്പെടാം.

1. വയനാട്- മടിക്കേരി

പ്രകൃതിയേ സ്നേഹിക്കുന്നവര്‍ക്ക് മനസ്സിനും ശരീരത്തിനും കുളിർമ പകരുന്ന ഒരു യാത്രയായിരിക്കും വയനാട്ടില്‍നിന്നു മടിക്കേരിയിലേക്കുള്ള ഡ്രൈവ്. പോകുന്നത് കാട്ടിലൂടെയാണ് എന്നാൽ പൂത്തുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മനോഹരമായ ഹൈവേകളുമെല്ലാം ഈ റൂട്ടിലുണ്ട്. ആബി വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഇരുപ്പു വെള്ളച്ചാട്ടം, ദുബാരെ എലിഫെന്റ് ക്യാമ്പ് ,ബൈലാകുപ്പെ നംഡ്രോളിങ് മൊണാസ്ട്രി എന്നിവയാണ് മടിക്കേരി റൂട്ടിലെ പ്രധാന കാഴ്ചകള്‍.വയനാട്ടില്‍നിന്നു 132 കിലോമീറ്റര്‍ ആണ് ദൂരം. വേനല്‍ക്കാലവും ശൈത്യകാലവുമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

wynd

2. മൂന്നാര്‍- കൊടൈക്കനാല്‍ 

പച്ചപരവതാനി വിരിച്ച തേയിലത്തോട്ടങ്ങളും തെളിമയാർന്ന വെള്ളച്ചാട്ടങ്ങളും കുന്നുകളും കണ്ണിനു വിരുന്നൊരുക്കുന്ന വഴിയിലൂടെയാണ് മൂന്നാറില്‍നിന്നു കൊടൈക്കനാലിലേക്കുള്ള യാത്ര. മഞ്ഞും മഴയും ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ യാത്രകളില്‍ ഒന്നാണിത്. കൊടൈക്കനാൽ തടാകം, പൈൻ ഫോറസ്റ്റ്, കാസ്കേഡ് വെള്ളച്ചാട്ടം, ബ്രയന്റ് പാർക്ക്, കോക്കേഴ്‌സ് പാർക്ക് എന്നിങ്ങനെ മനോഹര കാഴ്ചകളും ഉണ്ട്. മൂന്നാറില്‍നിന്നു കൊടൈക്കനാലിലേക്ക് ഏകദേശം 167 കിലോമീറ്റര്‍ ആണ് ദൂരം. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മഴക്കാലം ഈ യാത്ര അവിസ്മരണീയമാക്കും.

moonar

3. തിരുവനന്തപുരം- കന്യാകുമാരി

 ഇന്ത്യൻ മഹാസമുദ്രത്തിന്‍റെയും ബംഗാൾ ഉൾക്കടലിന്‍റെയും അറബിക്കടലിന്‍റെയും സംഗമഭൂമികയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കന്യാകുമാരി.നൂറ്റാണ്ടുകളായി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ് ഇവിടം. ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളവുമായി ബന്ധമുള്ള സ്ഥലംകൂടിയാണ് കന്യകുമാരി . പശ്ചിമഘട്ടവും പൂർവഘട്ടവും അവസാനിക്കുന്നതും  കന്യാകുമാരിയിലാണ്‌. കന്യാകുമാരി മുനമ്പിൽ നിന്നുള്ള ഉദയ, അസ്തമയ കാഴ്ചകൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്‌. തിരുവനന്തപുരത്തുനിന്നു വെറും 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

kanya

4. എറണാകുളം-കോയമ്പത്തൂർ

എറണാകുളത്തുനിന്ന് ഏകദേശം മൂന്നര മണിക്കൂർ ഡ്രൈവ് ചെയ്താല്‍ കോയമ്പത്തൂരിലെത്താം. 164 കിലോമീറ്ററാണ് ദൂരം. മരുതമലൈ, ശിരുവാണി വെള്ളച്ചാട്ടം, ഇച്ചനാരി ഗണേശ ക്ഷേത്രം, അമരാവതി ഡാം, കോണിയമ്മൻ ക്ഷേത്രം തുടങ്ങി നിരവധി ഇടങ്ങള്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കാം.മാത്രമല്ല പാലക്കാടൻ  തണുപ്പുകാലമാണ് ഈ യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.

file

5. മൂന്നാര്‍- പൊള്ളാച്ചി

കോയമ്പത്തൂരിനു  40 കിലോമീറ്റർ തെക്കായാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകള്‍ക്കടുത്തായതിനാല്‍ വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് പൊള്ളാച്ചിയിൽ.വിവിധ ഭാഷകളിലെ ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ ഇവിടെയുള്ള പൂന്തോട്ടങ്ങളിലും പാടങ്ങളിലും ചിത്രീകരിച്ചത്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ കന്നുകാലി ചന്തയും ഇവിടെയാണ്‌. മൂന്നാറില്‍നിന്നു 113 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.

pollachi

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News