Valentine's Day 2023 gifts: വാലന്റൈൻസ് ഡേയ്ക്ക് നൽകാം ഈ സമ്മാനങ്ങൾ... മധുരിക്കട്ടേ ഈ പ്രണയദിനം

Valentine's Day gifts: കൊടുക്കുന്ന സമ്മാനത്തിന്റെ വിലയല്ല അതിന്റെ യഥാർത്ഥ മൂല്യം നിർണയിക്കുന്നത് എന്ന കാര്യം സ്നേഹിക്കുന്നവർ ഒരിക്കലും മറന്നുപോകരുത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2023, 11:42 AM IST
  • സമ്മാനങ്ങൾ വിലമതിക്കാൻ ആകാത്ത സന്തോഷമാണ് പരസ്പരം കൈമാറുക
  • തങ്ങളുടെ ജീവിതത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള സമ്മാനങ്ങൾ ഏറെ സന്തോഷം നൽകും
  • ഒരുമിച്ച് സമയം ചെലവഴിക്കുക എന്നത് പോലും ഒരു മികച്ച സമ്മാനമാണ്
Valentine's Day 2023 gifts: വാലന്റൈൻസ് ഡേയ്ക്ക് നൽകാം ഈ സമ്മാനങ്ങൾ... മധുരിക്കട്ടേ ഈ പ്രണയദിനം

പ്രണയം എന്നത് നിർവ്വചിക്കാൻ ആകാത്ത ഒരു വികാരമാണ്. പ്രണയം വെളിപ്പെടുത്താനും പ്രകടിപ്പിക്കാനും ഒന്നും ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ലെന്ന് ഉള്ളിൽ പ്രണയമുള്ള ആർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലു വാലന്റയിൻസ് ഡേ പ്രണയിതാക്കൾക്ക് ഒരു സ്പെഷ്യൽ ദിവസം തന്നെയാണ്. ഏറ്റവും അടുത്തവരോട് സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള ദിവസം കൂടിയാണ് വാലന്റൈൻസ് ഡേ. അത്തരം സ്നേഹ പ്രകടനങ്ങൾക്ക് ഏറ്റവും പറ്റിയ മാർഗമാണ് സമ്മാനങ്ങൾ. വാലന്റൈൻസ് ഡേയ്ക്ക് എന്തൊക്കെ സമ്മാനങ്ങൾ നൽകാം എന്നായിരിക്കും പലരും ആലോചിക്കുന്നത്. അങ്ങനെ ആശയക്കുഴപ്പത്തിൽ പെട്ട് കിടക്കേണ്ടതില്ല, ഇതാ ചില സമ്മാന ഐഡിയകൾ:

ചോക്ലേറ്റുകളും സ്വീറ്റ്സും: ഒരു ക്ലാസിക് വാലന്റൈൻസ് ഡേ സമ്മാനം എന്ന് വിശേഷിക്കാം ഇതിനെ. ചോക്ലേറ്റുകളും മധുരപലഹാരങ്ങളും കാലാതീതമായ ഒരു ട്രീറ്റാണ്. വാലന്റയിൻസ് ഡേയിൽ ഏറ്റവും മധുരതരമായ സമ്മാനമായിരിക്കും ഇത്

പൂക്കൾ: ഒരു പൂ ചോദിച്ചാൽ ഒരു പൂക്കാലം തന്നെ നൽകുന്നവരാണ് പ്രണയിക്കുന്നവർ. ഒരു ദിവസത്തിൽ പ്രകാശം നിറയ്ക്കാൻ പൂക്കളേക്കാൾ കഴിയുന്നത് ഏത് സമ്മാനത്തിനായിരിക്കും? വാലന്റയിൻസ് ഡേയിൽ മനോഹരവും റൊമാന്റിക്കും ആയ സമ്മാനമാണ് പൂക്കൾ.

ആഭരണങ്ങൾ: ആണോ പെണ്ണോ ആയിക്കോട്ടെ, ആഭരണങ്ങൾ ഏതെങ്കിലും തരത്തിൽ ഇഷ്ടപ്പെടുന്നവരായിരിക്കും. ആഭരണങ്ങൾ കൂടുതൽ വിപുലമായ ഒരു സമ്മാനമാണ്. അതിനപ്പുറത്തേക്ക് നിങ്ങളുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ശാശ്വതമായ പ്രതീകമായി അതിനെ ഒരു വാലന്റയിൻ സമ്മാനമാക്കി മാറ്റാവുന്നതാണ്.

Read Also: പ്രണയദിനത്തിൽ കാമുകിക്ക് സമ്മാനം നൽകാൻ ആടിനെ മോഷ്ടിച്ച കാമുകൻ പിടിയിൽ!

റൊമാന്റിക് ഗെറ്റ്‌എവേ: ഒരുമിച്ചിരിക്കാൻ കൊതിക്കാത്ത കാമുകീകാമുകൻമാരുണ്ടാകുമോ? വാലന്റയിൻസ് ഡേ പ്രമാണിച്ച് ഒരു റൊമാന്റിക് ഗെറ്റ് എവേ പ്ലാൻ ചെയ്ത് നോക്കൂ. ഒരുമിച്ചൊരു ബ്രേക്ക് ഫാസ്റ്റോ, ലഞ്ചോ, ഒരു സ്പാ ഡേയോ അല്ലെങ്കിൽ റൊമാന്റിക് ആയ ഒരു സ്ഥലത്തേക്കുള്ള യാത്രോ... എന്തായാലും അതൊരും ഗംഭീര സമ്മാനമായിരിക്കും

പേഴ്സണലൈസ്ഡ് ഗിഫ്റ്റുകൾ: എന്ത് സമ്മാനവും ആയിക്കോട്ടെ, അത് നിങ്ങളുമായി എങ്ങനെ കണക്ട് ചെയ്യപ്പെടുന്നു എന്നത് വളരെ പ്രധാനമാണ്. നിങ്ങൾ ഒരുമിച്ചുള്ള ഒരു ഫോട്ടോ ആൾബമോ, നിങ്ങളുടെ പ്രണയലേഖനങ്ങളോ ഒക്കെ ഇത്തരത്തിൽ മികച്ച സമ്മാനങ്ങളാണ്. നിങ്ങളെ കണക്ട് ചെയ്യിക്കുന്ന ഓർമകളും നിമിഷങ്ങളും ചേർത്തുവച്ച ഒരു കലാരൂപം ആയാലും അതിമനോഹര സമ്മാനമായിരിക്കും അത്.

ഡിന്നർ / പാചക ക്ലാസുകൾ: ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ ഒന്ന് ഒരുമിച്ച് പാചകം ചെയ്തുനോക്കൂ. ഒരുമിച്ചൊരു ഡിന്നർ തയ്യാറാക്കിയാൽ അത് വാലന്റയിൻസ് ഡേയിൽ മികച്ച അനുഭവവും സമ്മാനവും ആയിരിക്കും. ഇനി പാചകം ചെയ്യാൻ മടിയാണെങ്കിൽ പുത്തൻ റെസീപ്പികൾ പഠിക്കാൻ ഒരുമിച്ചൊരു പാചക ക്ലാസ്സിൽ പങ്കെടുക്കുകയും ആവാം.

സ്പാ ഡേ: വാലന്റയിൻസ് ഡേ വേണമെങ്കിൽ ഒരു സ്പാ ഡേ ആയും മാറ്റി സമ്മാനിക്കാവുന്നതാണ്. തിരക്കുപിടിച്ച ഈ ജീവിതത്തിൽ ഒരുത്തിരി റിലാക്സേഷൻ ആരാണ് ആഗ്രഹിക്കാത്തത്. അതിനൊപ്പം ഒരു മസ്സാജ് കൂടി ഉണ്ടെങ്കിൽ അതിലും മികച്ച സമ്മാനം വേറെ കൊടുക്കാനുണ്ടാകുമോ?

ഒരു എക്സ്പീരിയൻസ് നൽകിയാലോ: ജീവിതത്തിൽ പുത്തൻ അനുഭവങ്ങൾ എന്നാൽ എത്ര ഗംഭീരമായിരിക്കും. ഒരു സംഗീത പരിപാടിയ്ക്ക് ടിക്കറ്റ് എടുത്ത് നൽകിയാൽ നിങ്ങളുടെ പ്രണയം അതിനെ എത്ര സന്തോഷത്തോടെ കാണും. അല്ലെങ്കിൽ ഹോട്ട് എയർ ബലൂൺ റൈഡ് പോലെ ഒരു അഡ്വഞ്ചർ എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരം ഒരുക്കിയാലോ?

റൊമാന്റിക് ഡിന്നർ: ഒരു ഫാൻസി റസ്റ്റോറന്റിൽ റൊമാന്റിക് ഡിന്നറിനൊപ്പം ഒരു ഡേറ്റ് ആസൂത്രണം ചെയ്യുക. അല്ലെങ്കിൽ വീട്ടിൽ തന്നെ ഭക്ഷണം പാചകം ചെയ്ത്  ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ സെറ്റ് ചെയ്യുക.

ഗാഡ്ജറ്റുകൾ: നിങ്ങളുടെ കാമുകൻ/ കാമുകി ഒരു ഗാഡ്ജറ്റ് പ്രേമിയാണോ? അങ്ങനെയെങ്കിൽ സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ അല്ലെങ്കിൽ ലാപ്‌ടോപ്പുകൾ പോലുള്ള സമ്മാനമായി നൽകുന്നതും ഉത്തമമായിരിക്കും. അതിനെ പേഴ്സണലൈസ് ചെയ്യാൻ കഴിയുമോ എന്ന് കൂടി ശ്രമിച്ചാൽ അതി ഗംഭീര സമ്മാനമായിമാറും.

സമ്മാനം എന്നത് അതിന്റെ വില കൊണ്ട് മൂല്യം അളക്കുന്ന ഒരു സാധനം അല്ലെന്ന് ഓരോരുത്തരും തിരിച്ചറിയണം. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന, പ്രണയം തുളുമ്പുന്ന ഓരോ സമ്മാനവും മൂല്യം കൊണ്ട് കോടികൾ വിലമതിക്കുമെന്ന് മറക്കരുത്. ചിലപ്പോൾ പണം കൊണ്ട് കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ ഹൃദയത്തിൽ നിന്ന് അകന്നുനിൽക്കുന്നതും ആയേക്കാം. 

Trending News