കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ  

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 03:07 PM IST
  • കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ
  • കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
  • എം. ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി ഇന്ന് കോടതിയിൽ സമർപ്പിക്കും
  • Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Covid കാലത്തെ 10 മികച്ച MPമാര്‍ ഇവരാണ്, മൂന്നാം സ്ഥാനം നേടി കേരളത്തില്‍നിന്നുള്ള MPയും

രാജ്യത്തെ ഏറ്റവും മികച്ച  MPമാരെ തിരഞ്ഞെടുത്തു. കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ജ​ന​ങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.

ഉച്ചഭക്ഷണം ഒരു രൂപയ്ക്ക്; 'ജൻ രസോയി' ക്യാന്റീനുകൾ ആരംഭിക്കുമെന്ന് Gautam Gambhir MP

ഉച്ചഭക്ഷണം ഒരു രൂപയ്ക്ക് നൽകുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീർ (Gautam Gambhir) രംഗത്ത്.  കിഴക്കൻ ഡൽഹിയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നൽകുന്ന ക്യാന്റീനുകൾ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാനെ കുത്തിക്കൊന്നു.  27 വയസായിരുന്നു.  ആക്രമണത്തിന് പിന്നിൽ മുസ്ലീം ലീഗാണ് എന്നാണ് സിപിഎംആരോപിക്കുന്നത്. 

എം. ശിവശങ്കറിനെതിരായ കുറ്റപത്രം ഇഡി ഇന്ന് കോടതിയിൽ സമർപ്പിക്കും

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസില്‍ എം.ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ശിവശങ്കർ അറസ്റ്റിലായിട്ട് ഡിസംബര്‍ 28ന് 60 ദിവസം തികയും.  

Shigella: കോഴിക്കോട് ഒന്നര വയസുകാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആശങ്ക പടർത്തി ഷിഗെല്ല വൈറസ്.  കോഴിക്കോട് ജില്ലയിലെ ഒന്നര വയസുകാരനാണ് ഇപ്പോൾ ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. 

177 വർഷം പഴക്കമുള്ള ആദ്യ ക്രിസ്തുമസ് കാർഡ് വിൽപ്പനയ്ക്ക്

ക്രിസ്തുമസ്  ആഘോഷത്തിന്റെ ഭാഗമായുള്ള 25 നോമ്പെടുത്ത് കൊണ്ട് ക്രിസ്തുമസിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ.  സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ലോകത്തെ ആദ്യത്തെ ക്രിസ്‌തുമസ്‌ കാർഡ്. ആദ്യത്തെ ക്രിസ്‌തുമസ്‌ കാർഡ് പുറത്തിറങ്ങിയത് 177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ്.

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News