കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 7, 2021, 09:09 PM IST
  • 'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം
  • അക്രമ മാര്‍ഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ല, വീണ്ടും ആഗോളശ്രദ്ധ നേടി മോദിയുടെ ട്വീറ്റ്
  • 5000ത്തിൽ താഴാതെ സംസ്ഥാനത്തെ COVID ; Test Positivity 9 ശതമാനത്തിന് അരികിൽ
  • BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് COVID
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് വേദിയായി യുഎസ് ക്യാപിറ്റോൾ ഹിൽ. നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ്റെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്നതിനായി കോൺഗ്രസിൻ്റെ ഇരുസഭകളും കൂടുന്നതിനിടെ ക്യാപിറ്റോൾ മന്ദിരത്തിൽ നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ അനുകൂലികൾ ഇരച്ചു കയറി.

അക്രമ മാര്‍ഗത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ല, വീണ്ടും ആഗോളശ്രദ്ധ നേടി മോദിയുടെ ട്വീറ്റ്

അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ പ്രതികരണം ലോക നേതാക്കള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്... ഇന്ത്യയുടെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വീണ്ടും അന്താരാഷ്ട്രതലത്തില്‍  ശ്രദ്ധ നേടുകയാണ്‌.

5000ത്തിൽ താഴാതെ സംസ്ഥാനത്തെ COVID ; Test Positivity 9 ശതമാനത്തിന് അരികിൽ

സംസ്ഥാനത്ത് ഇന്ന് 5051 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 8.83% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 25 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 50തോളം ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 

BJP സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് COVID

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കോവിഡ് ബാധിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിൽലാണ് കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. 

സംസ്ഥാന Budget ഈ മാസം 15ന്, നാളെ മുതൽ സഭ സമ്മേളനം തുടങ്ങും

2021-22 വർഷത്തെ സംസ്ഥാന ബജറ്റ് ഈ മാസം 15ന് നടക്കുമെന്ന് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. നിയമസഭയുടെ 22-ാം സമ്മേളനും നാളെ വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഇന്ന് വിളിച്ചു കൂട്ടിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഡിസ്നിയിൽ ആദ്യ ദിനം ഓസ്ട്രേലിയയുടെ കൈയ്യിൽ

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൽ ആദ്യ ദിനത്തിൽ ആതിഥേയരായ ഓസീസിന് മേൽക്കൈ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന് നിലയിലാണ്. 62 റൺസെടുത്ത ലബുഷെയ്നും 31 റൺസെടുത്ത സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News