Dog Death: കുടുംബവഴക്കിനിടെ നായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി

Idukki Dog Crime: വിട്ടുകാരെ മർദ്ധിയ്ക്കുന്നത് കണ്ടതോടെ , പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതോടെ രാജേഷ് പ്രകോപിതനായി. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 02:40 PM IST
  • പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്.
  • സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പോലിസ് കേസെടുത്തു.
Dog Death: കുടുംബവഴക്കിനിടെ നായ കുരച്ചു; പ്രകോപിതനായ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി

ഇടുക്കി: ബന്ധു വീട്ടിലെ നായ തനിക്കു നേരെ കുരച്ചു ചാടിയതിന്റെ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പംമെട്ട് പോലിസ് കേസെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. കഴിഞ്ഞ ദിവസം സഹോദരി രജനിയുടെ വീട്ടിൽ എത്തിയ രാജേഷ് സഹോദരിയുടെ മരുമകളുമായി വാക്കുതർക്കം ഉണ്ടാക്കി. 

തുടർന്ന് ഇവരേയും പ്രായമായ സ്ത്രീയേയും മർദ്ധിച്ചു. വിട്ടുകാരെ മർദ്ധിയ്ക്കുന്നത് കണ്ടതോടെ , പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽ നിന്ന് പട്ടിയെ അഴിച്ച ശേഷം സമീപത്തെ പാറയിൽ അടിച്ചു കൊലപെടുത്തി. പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്. 

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരം ലൈം​ഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പോലിസ് കേസെടുത്തു. സ്വത്ത്‌ എഴുതി വാങ്ങിയ ശേഷം രാജേഷ് അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്നും മർദ്ധിയ്ക്കാറുണ്ടെന്നും ഇവർ ആരോപിക്കുന്നു. സഹോദരിയ്ക് ലഭിച്ച കുടുംബ വിഹിതം ആവശ്യപെട്ടാണ് രാജേഷ് ഇപ്പോൾ നിരന്തരം ശല്യം ഉണ്ടാക്കുന്നതെന്നും പ്രായമായ അമ്മയെ ഉപദ്രവിയ്ക്കുന്നതെന്നും ഇവർ പറയുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News