Crime News: ടിവി ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Crime News: രണ്ടുവര്‍ഷം മുൻപ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. അത് ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിക്കുകയും തുടര്‍ന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2024, 01:59 PM IST
  • തെലുങ്ക് ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
  • യുവസംരംഭകയായ തൃഷയെയാണ് പോലീസ് അറസ്റ്റു ചെയ്തത്
  • യുവതി തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്
Crime News: ടിവി ചാനൽ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്ക് ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. യുവതി തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഗുണ്ടകളുടെ സഹായത്തോടെ ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടികൊണ്ടുപോയത്. 

Also Read: 12 വർഷങ്ങൾക്ക് ശേഷമുള്ള വ്യാഴ-സൂര്യ സംഗമം; ഇവരുടെ തലവര മാറ്റും, വരുമാനം ഇരട്ടിക്കും!

ആക്രമികളുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് ഉപ്പല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടു പോയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. രണ്ടുവര്‍ഷം മുൻപ് ഒരു മാട്രിമോണിയല്‍ സൈറ്റില്‍ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. അത് ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിക്കുകയും തുടര്‍ന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

Also Read: മാഘപൂർണിമയിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ! 

 

ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കുകയും ചെയ്തപ്പോൾ അവതാരകന്‍ യുവതിയുടെ നമ്പര്‍ ബ്ലോക്ക് ചെയ്തു. എന്നാല്‍ അവതാരകനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച യുവതി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി പ്രണവിനെ നിരീക്ഷിക്കുന്നതിനായി ഇയാളുടെ കാറില്‍ ജിപിഎസും ഘടിപ്പിച്ചു. ഫെബ്രുവരി 10 ന് ജോലി കഴിഞ്ഞു മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. യുവാവിന്റെ പരാതിയിൽ തൃഷയെ അറസ്റ്റ് ചെയ്ത പോലീസ് ഒളിവിലുള്ള മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News