Crime news: കോട്ടയത്തും കിളിമാനൂരും ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

Youths Arrested in Kottayam and Kilimanoor with MDMA:  400 മില്ലി ഗ്രാം  എംഡിഎംഎയും ,15 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 04:55 PM IST
  • കൊട്ടാരക്ക കുമ്മിൾ ഊന്നാംകല്ല് പുത്തൻ വീട്ടിൽ ഹരികൃഷ്‌ണൻ (24), നിലമേൽ വട്ടപ്പാറ പുത്തൻ വീട്ടിൽ വിരാജ് (21) എന്നിവരെയാണ് പിടികൂടിയത്.
  • പാമ്പാടി എക്സൈസ് സംഘമാണ് 2.04 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയത്.
Crime news: കോട്ടയത്തും കിളിമാനൂരും ലഹരിമരുന്നുമായി യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവും എംഡിഎംഎയുമായി രണ്ട്  യുവാക്കളെ കിളിമാനൂർ എക്സൈസ് സംഘം  അറസ്റ്റ് ചെയ്‌തു .കൊട്ടാരക്ക കുമ്മിൾ ഊന്നാംകല്ല് പുത്തൻ വീട്ടിൽ ഹരികൃഷ്‌ണൻ (24), നിലമേൽ വട്ടപ്പാറ പുത്തൻ വീട്ടിൽ വിരാജ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 400 മില്ലി ഗ്രാം  എംഡിഎംഎയും ,15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടർ ദീപക് ,പ്രിവൻറീവ് ഓഫീസർ കെ.ആർ.രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ വൈ.ജെ.ജസീം,രതീഷ് എന്നിവരുടെ സംഘം ആണ് പിടികൂടിയത്.കഴിഞ്ഞ ദിവസം കിളിമാനൂർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തുള്ള ബാറിനടുത്ത് പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത് .പ്രതികളെ കോടതിയിൽ ഹാജരാക്കി. 

ALSO READ: 70 പെട്ടി തക്കാളി; കർഷകന്റെ ശ്വാസം മുട്ടിച്ച് കൊന്ന് അക്രമികൾ

അതേസമയം കോട്ടയത്ത് മണർകാട് നിന്നും എംഡിഎംഎ യുമായി യുവാവ് പിടിയിൽ. പാമ്പാടി എക്സൈസ് സംഘമാണ് 2.04 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ പിടികൂടിയത്. കോട്ടയം കളക്ട്രേറ്റിന് സമീപം  അംബേദ്കർ നഗറിൽ  പ്രീയങ്ക നിവാസ് വീട്ടിൽ രാഹുൽ വിജയകുമാറിനെയാണ് (24) രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ 2.0406 ഗ്രാം എം‍ഡിഎംഎയുമായി മണർകാട് പള്ളിക്കു സമീപം ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് പിടികൂടുന്നത്.

പാമ്പാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് പി. സി  യോടൊപ്പം കോട്ടയം എക്സ്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ  ആനന്ദരാജ് ബി, പാമ്പാടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ  മാത്യു വർഗീസ്, പ്രിവന്റീവ്  ഓഫീസർ (ഗ്രേഡ്) റ്റി. കെ മനോജ്‌, തുടങ്ങിയ വരടങ്ങിയ സംഘമാ ണ് ഇയാളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News