കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊല്ലം വടക്കേവിള മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിന്‍ എന്ന പത്തൊന്‍പതുകാരനാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.
ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടരുകയും ഒടുവില്‍ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറയുകയും ചെയ്തിരുന്നു.
Also Read: അശാന്തം തലസ്ഥാനം; ഗുണ്ടാ റാക്കറ്റുകൾ പിടിമുറുക്കുന്നു; പൊലീസ് നിസ്സഹായർ!
ഇതിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കള്‍ ഇയാളോട് പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു ശേഷം ഒളിവില്‍ പോകുകയുമായിരുന്നു.
ഇതിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയുമായിരുന്നു.
Also Read: Russia Ukraine War: യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തില്‍ ആക്രമണം നടത്തി റഷ്യ
പ്രതിയെ കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, എസ്‌ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്‌ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്. ഇയാളെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.