യുവതിയേയും മകനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവം; ഭർതൃ വീട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും പോലീസ് നടപടി ഉണ്ടായിരുന്നില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 09:33 AM IST
  • മാധ്യമങ്ങളിൽ വാര്‍ത്ത വന്നതോടെയാണ് അതുല്യയുടെ മൊഴിയെടുത്തതും കേസ് നടപടകിളിലേക്ക് നീങ്ങിയതും.
  • സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
  • 100 പവൻ സ്വര്‍ണവും പണവുമാണ് സ്ത്രീധനമായി നൽകിയിരുന്നത്.
  • എന്നിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അതുല്യ പരാതിയിൽ പറഞ്ഞു.
യുവതിയേയും മകനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവം; ഭർതൃ വീട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊല്ലം: തഴുത്തലയിൽ അമ്മയേയും മകനെയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃ സഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കൊട്ടിയം പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

കുട്ടിയേയും അമ്മയേയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തിയിട്ടും പോലീസ് നടപടി ഉണ്ടായിരുന്നില്ല. പിന്നീട് മാധ്യമങ്ങളിൽ വാര്‍ത്ത വന്നതോടെയാണ് അതുല്യയുടെ മൊഴിയെടുത്തതും കേസ് നടപടകിളിലേക്ക് നീങ്ങിയതും. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 100 പവൻ സ്വര്‍ണവും പണവുമാണ് സ്ത്രീധനമായി നൽകിയിരുന്നത്. എന്നിട്ടും ഭര്‍ത്താവും അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് കൂടുതൽ പണം കൊണ്ടുവരാൻ ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് അതുല്യ പരാതിയിൽ പറഞ്ഞു.

Also Read: Crime: വൈത്തിരിയിലെ റിസോർട്ടിൽ വച്ച് യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു; ആറ് പേർ അറസ്റ്റിൽ

 

അഞ്ചരവയസുകാരനായ മകനെ വീടിന് പുറത്ത് നിര്‍ത്തിയതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നരക്ക് സ്കൂളിൽ നിന്നെത്തിയ മകനെ വിളിക്കാൻ അതുല്യ പുറത്തു പോയ സമയത്താണ് ഭർതൃമാതാവ് അജിതകുമാരി വീട് പൂട്ടിയിട്ടത്. 20 മണിക്കൂറിന് ശേഷം ചാത്തന്നൂർ എസിപി, സിഡബ്ല്യൂസി ജില്ലാ ചെയര്‍മാൻ, വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ എന്നിവർ ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അതുല്യയേയും മകനേയും ഭര്‍തൃ മാതാവ് വീടിന് അകത്തേക്ക് കയറ്റിയത്. 

അമ്മയ്ക്കും മകനും സംരക്ഷണം നൽകാതിരുന്ന പോലീസ് നടപടി വലിയ വിമർശനത്തിന് ഇടയാക്കി. കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്ന് സിഡബ്ല്യുസി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വനിതാ കമ്മീഷനും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News