പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവ്, ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി; ഭീകരാന്തരീക്ഷം

വീടിന് സമീപത്തെകനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി ആണ് യുവാവ് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 12:35 PM IST
  • കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്നും ആരോപണം
  • സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു
  • പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല
പഞ്ചായത്ത് ഓഫീസിൽ തോക്കുമായി യുവാവ്, ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി; ഭീകരാന്തരീക്ഷം

തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. വെങ്ങാനൂർ സ്വദേശി മുരുകനാണ് എയർഗൺ മായ് എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 11 മണിയോടെ ആണ് സംഭവം.

വീടിന് സമീപത്തെകനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചു പൂട്ടുക എന്ന പ്ലക്ക് കാർഡ് കയ്യിലേന്തി ആണ് യുവാവ് എത്തിയത്. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല എന്ന് ആരോപിച്ച് ആണ് പ്രതിഷേധം.

കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിൽ ആണെന്ന് ആരോപിച്ചാണ്   മുരുകൻ തോക്കുമായി എത്തി പ്രതിഷേധിച്ചത്. 
ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി.ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷൻ ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പൊലീസ് പിടിച്ചെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News