Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു

വിമല​ഗിരി സ്വദേശി ഷാൻ ബാബു ആണ് കൊല്ലപ്പെട്ടത്. ​ഗുണ്ടാ നേതാവ് ജോമോനാണ് കൊല നടത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2022, 08:51 AM IST
  • മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തിയ ജോമോൻ താനാണ് കൊല നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു
  • പോലീസ് ഷാൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു
  • ഷാൻ ബാബുവിനെ കാണാനില്ലെന്ന് മാതാവ് ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു
  • ഓട്ടോയിൽ വന്ന ഒരു സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്നാണ് മാതാവ് പറയുന്നത്
Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു

കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു. മൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ചു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ​വിമല​ഗിരി സ്വദേശി ഷാൻ ബാബു ആണ് കൊല്ലപ്പെട്ടത്. ​ഗുണ്ടാ നേതാവ് ജോമോനാണ് കൊല നടത്തിയത്. ജോമോൻ പോലീസ് കസ്റ്റഡിയിലാണ്. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജോമോൻ. പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തിയ ജോമോൻ താനാണ് കൊല നടത്തിയതെന്ന് പോലീസിനോട് പറഞ്ഞു. ഇയാൾ മറ്റൊരു ​ഗുണ്ടാസംഘത്തിലെ അം​ഗമാണെന്നും ജോമോൻ പറഞ്ഞു. പോലീസ് ഷാൻ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഷാൻ ബാബുവിനെ കാണാനില്ലെന്ന് മാതാവ് ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു. ഓട്ടോയിൽ വന്ന ഒരു സംഘം ഷാനിനെ കൂട്ടിക്കൊണ്ടുപോയെന്നാണ് മാതാവ് പറയുന്നത്. ഈ കേസിൽ വാഹന പരിശോധന ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിലാണ് കൊലപാതകം നടന്നത്.

ALSO READ: Dheeraj murder case | ധീരജ് വധക്കേസിൽ ഒരു കെ എസ് യു പ്രവർത്തകൻ കൂടി അറസ്റ്റിൽ; അറസ്റ്റിലായവരുടെ എണ്ണം ആറായി

മൃതദേഹം തോളിൽ ചുമന്നാണ് ജോമോൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. എന്നാൽ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ഇയാൾ ലഹരി ഉപയോ​ഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്നുമാണ് പോലീസ് നൽകുന്ന സൂചന. ചോദ്യം ചെയ്യൽ തുടരുകയാണ്. കൊല്ലപ്പെട്ട ഷാനിനെതിരെ കേസുകൾ നിലവിലില്ല. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല നടത്തിയതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഓട്ടോയിൽ വന്നുവെന്ന് പറയപ്പെടുന്ന നാല് പേരെ സംബന്ധിച്ചും അന്വേഷണം നടത്തും. കെഡി ലിസ്റ്റിൽ ഉൾപ്പെട്ട ജോമോൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. അപ്പീൽ ലഭിച്ചതിനെ തുടർന്ന് ജില്ലയിലേക്ക് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News