PUBG Madan അറസ്റ്റിൽ; യൂട്യൂബർക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകിയത് 157 സ്ത്രീകൾ

ധർമപുരിയിൽ നിന്നാണ് ചെന്നൈ പൊലീസിൻറെ സൈബർ ക്രൈം വിങ് മദൻകുമാർ എന്ന പബ്ജി മദനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകും

Written by - Zee Malayalam News Desk | Last Updated : Jun 18, 2021, 11:39 AM IST
  • പബ്ജി മദനെതിരെ 157 സ്ത്രീകളാണ് ചെന്നൈ പൊലീസിൽ പരാതി നൽകിയത്
  • ധർമപുരിയിൽ നിന്നാണ് ചെന്നൈ പൊലീസിൻറെ സൈബർ ക്രൈം വിങ് മദൻകുമാർ എന്ന പബ്ജി മദനെ അറസ്റ്റ് ചെയ്തത്
  • പബ്ജി ​ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സഹകളിക്കാരായ സ്ത്രീകളോട് ഇയാൾ അശ്ലീലം പറയുകയായിരുന്നുവെന്നാണ് പരാതി
  • സഹകളിക്കാരുമായി ദ്വയാർത്ഥ, അശ്ലീ പദപ്രയോ​ഗങ്ങൾ പബ്ജി 18 പ്ലസ് എന്ന ചാനലിലൂടെ ഇയാൾ നടത്താറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു
PUBG Madan അറസ്റ്റിൽ; യൂട്യൂബർക്കെതിരെ ചെന്നൈ പൊലീസിൽ പരാതി നൽകിയത് 157 സ്ത്രീകൾ

ചെന്നൈ: ലൈവ് വീഡിയോ സ്ട്രീമിങ്ങിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂട്യൂബർ പബ്ജി മദൻ അറസ്റ്റിൽ. പബ്ജി മദനെതിരെ 157 സ്ത്രീകളാണ് ചെന്നൈ പൊലീസിൽ പരാതി നൽകിയത്. ധർമപുരിയിൽ നിന്നാണ് ചെന്നൈ പൊലീസിൻറെ സൈബർ ക്രൈം വിങ് (Cyber crime) മദൻകുമാർ എന്ന പബ്ജി മദനെ അറസ്റ്റ് ചെയ്തത്. ഇയാളെ ചെന്നൈയിലേക്ക് (Chennai) കൊണ്ടുപോകും.

പബ്ജി ​ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ സഹകളിക്കാരായ സ്ത്രീകളോട് ഇയാൾ അശ്ലീലം പറയുകയായിരുന്നു. പബ്ജി ​ഗെയിം നിരോധിച്ചെങ്കിലും ഇപ്പോഴും മറ്റ് മാർ​ഗങ്ങളിലൂടെ ഇത് കളിക്കാൻ സാധിക്കും. ഇത്തരത്തിൽ പബ്ജി ലൈവ് സ്ട്രീമിങ് (PUBG Live streaming) നടത്തി ഇയാൾ ലക്ഷങ്ങൾ സമ്പാദിച്ചിരുന്നു. സഹകളിക്കാരുമായി ദ്വയാർത്ഥ, അശ്ലീ പദപ്രയോ​ഗങ്ങൾ പബ്ജി 18 പ്ലസ് എന്ന ചാനലിലൂടെ നടത്താറുണ്ടായിരുന്നു.

ALSO READ: അയൽവാസികൾ തമ്മിൽ തർക്കം: വീട്ടമ്മ യുവാവിന്റെ കൈവെട്ടിമാറ്റി

പദപ്രയോ​ഗങ്ങൾ പരിധിവിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസിൽ (Chennai police) പരാതി നൽകുകയായിരുന്നു. തുടർന്ന് നിരവധി സ്ത്രീകൾ പരാതിയുമായി പൊലീസിനെ സമീപിച്ചു. തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മദൻ യൂട്യൂബ് ലൈവിൽ എത്തി വെല്ലുവിളിച്ചിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാ​ഗം ഏറ്റെടുത്തു.

ഐടി നിയമത്തിലെ നാല് വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൂടാതെ, നിരോധിത ​ഗെയിം കളിച്ചതിനും കേസ് എടുത്തിട്ടുണ്ട്. മദൻ ഒളിവിൽ പോയതിനെ തുടർന്ന് ഭാര്യ കൃതികയെ സേലത്ത് നിന്ന് പിടികൂടിയിരുന്നു. യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷൻ ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് കൃതികയെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News