New Delhi: വടക്കൻ ഡൽഹിയിലെ ഗീതാ കോളനി മേൽപ്പാലത്തിന് സമീപമുള്ള വനപ്രദേശത്തുനിന്നും ഒരു സ്ത്രീയുടേത് എന്ന് സംശയിയ്ക്കുന്ന ശരീരഭാഗങ്ങള്‍ കണ്ടെത്തി. 2 പോളിത്തീൻ ബാഗുകളിലായാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.
Also Read: Aeronics Media Killings: എംഡിയെയും സിഇഒയെയും വെട്ടിക്കൊലപ്പെടുത്തി മുൻ ജീവനക്കാരൻ
ബുധനാഴ്ചയാണ് സംഭവം. രണ്ടിടങ്ങളിൽ നിന്നായി ഒരു സ്ത്രീയുടെ വെട്ടി നുറുക്കിയ ശരീരഭാഗങ്ങൾ കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഓർത്തോ ഫോറൻസിക്സ് വസ്തുതകൾ സ്ഥിരീകരിക്കുമെന്നും പ്രാഥമിക വിലയിരുത്തൽ പ്രകാരം വ്യക്തിക്ക് ഏകദേശം 35-40 വയസ്സ് പ്രായമുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
“ഒരു പോളിത്തീന്‍ ബാഗില്‍ തലയും മറ്റൊന്നില്‍ ശരീരത്തിന്റെ ബാക്കി ഭാഗവുമുണ്ട്. നീളമുള്ള മുടിയെ അടിസ്ഥാനമാക്കി ഒരു സ്ത്രീയുടെ ശരീരമാണെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്,," ജോയിന്റ് സിപി പരമാദിത്യ എഎൻഐയോട് പറഞ്ഞു.
"യമുന ഖാദർ മേഖലയിലെ ഗീത കോളനി മേൽപ്പാലത്തിന് സമീപം രണ്ട് സ്ഥലങ്ങളിൽ നിന്ന് ഒരാളുടെ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി. ക്രൈം, എഫ്എസ്എൽ സംഘങ്ങൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഏകദേശം 35 നും 40 നും ഇടയിൽ പ്രായമുള്ള ആളുടെ ശരീരമാണിതെന്ന് തോന്നുന്നു," ഡിസിപി (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു. കോട്വാലി പോലീസ് സ്റ്റേഷനിൽ കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ സൂചനകൾക്കായി പ്രദേശത്ത് തിരച്ചിൽ നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം, രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വാക്കര്‍ കൊലപാതകത്തിന് ശേഷം ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കൊലനടത്തി തെളിവ് നശിപ്പിക്കാനായി മൃതദേഹം വെട്ടി നുറുക്കി പലയിടങ്ങളില്‍ നിക്ഷേപിക്കുന്ന തരത്തില്‍ നിരവധി കേസുകള്‍ പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...