ന്യുഡൽഹി: കിഴക്കൻ ഡൽഹിയിലെ വിനോദ് നഗറിൽ സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരിയായ മമത ശർമ്മ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. യുവതിയോടൊപ്പം താമസിച്ചിരുന്ന സുഹൃത്തായ ബ്രഹ്മപാൽ സിങ്ങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also read: NEET Exam: വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീൻ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് ഡൽഹി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ അക്ഷർധാം മന്ദിറിന് സമീപത്തുനിന്നും അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also read: കറുപ്പിനഴക്... ചുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം...
ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവ ദിവസം മമത ആരോടോ ഫോണിൽ സംസാരിച്ചതിൽ സംശയം തോന്നിയ ബ്രഹ്മപാൽ മമതയോട് ഫോണിന്റെ പാസ്വേര്ഡ് ആവശ്യപ്പെടുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകം നടത്തിയത് ചുറ്റികകൊണ്ട് അടിച്ചാണെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹ മോചിതരായിരുന്ന ഇരുവരും രണ്ടുവർഷം മുൻപ് പരിചയപ്പെടുകയും തുടർന്ന് ഒരുമിച്ച് താമസിക്കുകയും ആയിരുന്നു.