കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Assault Case) നടൻ ദിലീപിനെതിരെയുള്ള കുരുക്കുകൾ പോലീസ് മുറുക്കുമ്പോൾ, അന്വേഷണസംഘത്തെ വലയ്ക്കുന്നത് വിഐപി ആരാണെന്നുള്ള ചോദ്യമാണ്. ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ (Director Balachandra Kumar) നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ വിഐപി എന്ന് വിശേഷിപ്പിക്കുന്ന അഞ്ജാതന് ബന്ധമുണ്ടെന്ന് തെളിയുന്നത്.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ ജനുവരി 12ന് ബാലചന്ദ്രകുമാറിനെ നടി ആക്രമിച്ച കേസിന്റെ അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. ഏകദേശം ആറര മണിക്കൂറോളമായിരുന്നു സംവിധായകന്റെ മൊഴി എടുക്കൽ പുരോഗമിച്ചത്. മൊഴിയിൽ കേസിലെ പ്രധാനിയെന്ന് കരുതപ്പെടുന്ന വിഐപിയെ കുറിച്ചും ബാലചന്ദ്രകുമാറിനോട് പോലീസ് ചോദിക്കുകയും ചെയ്തു.
ALSO READ : Actress Attack Case: ആ VIP അന്‍വര്‍ സാദത്ത് MLA അല്ല, വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍
വിഐപിയെ കുറിച്ച് തനിക്കറിയാവുന്ന എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയെന്നാണ് സംവിധായകൻ റിപ്പോർട്ടർ ചാനലിനോട് അറിയിച്ചത്. സിനിമക്കാരനല്ലാത്ത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണ് ഈ വിഐപി എന്നും എന്നാൽ തനിക്ക് ആ വ്യക്തിയെ അത്രകണ്ട് പരിചയമില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.
നേരത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ വിഐപി എന്ന് പറയുന്നയാൾ ആലുവ എംഎൽഎ അൻവർ സാദ്ദത്താണെന്നുള്ള പ്രചാരണം നിലനിൽക്കുന്നുണ്ടായിരുന്നു. ദിലീപിന്റെ ഭാര്യ നടി കാവ്യ മാധവൻ ഇക്കയെന്ന് വിഐപിയെ വിളിച്ചതും മകൾ സരത്ത് അങ്കിൾ എന്ന് വിളിച്ചുയെന്നുമുള്ള ബാലചന്ദ്രന്റെ വെളിപ്പെടുത്തൽ വിഐപി ആലുവ എംഎൽഎയാകുമെന്ന് ചില നിഗമനങ്ങൾ പുറത്ത് വന്നിരുന്നു.
എന്നാൽ ആ വിഐപി അൻവർ സാദത്ത് എംഎൽഎ അല്ല എന്ന് ബാലചന്ദ്രകുമാർ ഉറപ്പിച്ച് പറയുകയാണ്. അൻവർ സാദത്തിനെ തനിക്ക് പരിചയമുണ്ടെന്നും താൻ ഈ പറയുന്ന വിഐപി ആലുവ എംഎൽഎ അല്ലെന്നും ദിലീപിന്റെ മുൻ സുഹൃത്തായ സംവിധായകൻ ഉറപ്പ് വരുത്തി.
മൊഴി എടുക്കുന്ന വേളിയിൽ വിഐപിയെ കുറിച്ച് വിവരങ്ങളിൽ വ്യക്തത ലഭിക്കാൻ പോലീസ് നിരവധി പേരുടെ ദൃശ്യങ്ങൾ കാണിച്ചു. അതിൽ ഒരാളുടെ ഫോട്ടോയിൽ തനിക്ക് സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചുയെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ALSO READ : Actress Attack Case | നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ദിലീപിന്റെ ഫോൺ സ്വിച്ച് ഓഫ്
ഈ വിഐപി ഒരു ഹോട്ടൽ വ്യാപാരി ട്രാവൽ ഏജൻസി നടത്തുന്നോ ആളാകാനാണ് സാധ്യത. ടിക്കറ്റ് ബുക്കിങിനെ കുറിച്ചുള്ള കാര്യങ്ങൾ സംഭാഷണങ്ങൾക്കിടെയിൽ കേൾക്കാൻ സാധിച്ചിരുന്നു. കൂടാതെ ദിലീപ് ജാമ്യത്തിൽ എറിങ്ങയതിന് ശേഷമുള്ള ചില ദൃശ്യങ്ങൾ ഒരു സുഹൃത്ത് അയിച്ചിരുന്നു, അതിൽ ദിലീപിന്റെ കുടെ നിൽക്കുന്നയാളെ കുറിച്ചു സംശയമുണ്ടെന്ന് ബാലചന്ദ്രകുമാർ പോലീസിനെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...