വയനാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

2018 ലാണ് കേസിനാസ്പദമായ സംഭവം

Written by - Zee Malayalam News Desk | Last Updated : Jan 2, 2024, 08:47 PM IST
  • 2018 ലാണ് കേസിനാസ്പദമായ സംഭവം
വയനാട്ടിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം

വയനാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 1,02,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാറുമ്മല്‍ കടവ് എം കെ സതീഷിനെയാണ് കല്‍പ്പറ്റ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.അനസ് ശിക്ഷിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം

വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചതിന് ബലാത്സംഗ കുറ്റത്തിനും, അതിജീവിതയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ഇരട്ട ജീവപര്യന്തവും, പത്ത് വര്‍ഷം കഠിനതടവും, 1,02,000 രൂപ പിഴയുമാണ് ശിക്ഷ. . കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എസ് സിബി തോമസ്, എസ് ഐ കെ എസ് അജേഷ്, എസ്.സി.പി.ഒ വി ആര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News