വയനാട് : മീനങ്ങാടിയിൽ കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാളെയും കൂടി പിടികൂടി. ഇയാളുടെ കൂടെയുണ്ടായിരുന്ന കാപ്പ ചുമത്തിയ കുറ്റവാളിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണാടക ചാമരാജ് നഗറില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ യാത്രികരിൽ നിന്നാണ് സംഘം കവര്‍ച്ച നടത്തിയത്. 2023 ഡിസംബർ 7നാണ് സംഭവം നടക്കുന്നത്.
മീനങ്ങാടി അമ്പലപ്പടിയിലെ പെട്രോള്‍ പമ്പില്‍ വെച്ച് ഒരു സംഘം ആളുകള്‍ കോഴിക്കോട് എകരൂര്‍ സ്വദേശി മക്ബൂലും ഈങ്ങാപ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാര്‍ കടത്തികൊണ്ടു പോകുകയായിരുന്നു. മേപ്പാടിയിൽ വെച്ച് കാർ യാത്രക്കാരെ കാറില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് മേപ്പാടിയില്‍ മറ്റൊരിടത്ത് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ കേസടുത്ത അന്വേഷണമാരംഭിച്ച മീനങ്ങാടി പോലീസ് ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. കേസിൽ ഒളിവിൽ ആയിരുന്ന കണ്ണൂര്‍ പാതിരിയാട് നവജിത് നിവാസില്‍ കെ. നവജിത്തിനെയാണ് മീനങ്ങാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ കെ.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂര്‍ പാടുവിലായ് എന്ന സ്ഥലത്തു വച്ച് അതിസാഹസികമായി പിടികൂടിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍ കാപ്പ ചുമത്തിയ കുറ്റവാളിയായ തലശ്ശേരി വേങ്ങോട് പടിഞ്ഞാറെ വീട്ടില്‍ സായൂജിനെയും കസ്റ്റഡിയിലെടുത്തു. പിന്നീട്, പ്രതികളെ കൂത്തുപറമ്പ് പോലീസിന് കൈമാറി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കൃത്യത്തിനുപയോഗിച്ച് ഇന്നോവ, എര്‍ട്ടിക, സ്വിഫ്റ്റ് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.